Saturday, April 10, 2010

ഓര്‍മ്മകളുടെ ഒരു വിരുന്നു

ഓര്‍മ്മകള്‍ ഒരു ലഹരിയാണ്
പലപ്പോഴും ഒരു വേദനയും
നാം എത്ര ശ്രമിച്ചാലും പലതും മറക്കാന്‍ കഴിയില്ല
പക്ഷെ അവയെല്ലാം എണ്ണി പെറുക്കാന്‍ തുടങ്ങിയാല്‍ അവസാനം ദു:ഖവും
ഇന്നും നാളെയും ഓര്‍മ്മകള്‍ അയവിറക്കാന്‍ കിട്ടുന്ന അപൂര്‍വ ദിനങ്ങളാണ്
ഒന്ന് മുതല്‍ ഏഴുവരെ പഠിച്ച പ്രൈമറി സ്കൂളിന്റെ എഴുപതാം പിറ നാള്‍ ആഘോഷം
1940 മുതല്‍ ഈ ദിനംവരെ നിലനില്‍ക്കുന്ന ആ വിദ്യാലയത്തിനു (J U P S പന്തെല്ലൂര്‍ ) ഒരു പ്രണാമം
കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ സ്കൂളില്‍ പഠിച്ചവരേയും പഠിപ്പിച്ചവരേയും കണ്ടു പിടിച്ചു എല്ലാവരേയും ഒരു വേദിയില്‍ എത്തിക്കുക എന്നത് ശ്രമകരമാണ് പക്ഷെ അതിനു ശ്രമിച്ചു എന്നുള്ളതാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ചെയ്ത നല്ല കാര്യം
ഈ ഒത്തുചേരല്‍ തലമുറകളുടെ സംഗമമാണ്
ഇന്ന് ഞാനും അവിടെ പോയിരുന്നു
പോകുന്നവഴിയും പരിസ്സരവും എല്ലാം മാറിയിരിക്കുന്നു
എന്നാലും ആ ശ്രീ കോവിലില്‍ എത്തിയപ്പോള്‍ മനസ്സുകൊണ്ട് ഞാനും ഒരു കൊച്ചു കുട്ടിയായി
ഓരോരുത്തരും അവരുടെ കൂടെ പഠിച്ചവരെ തിരഞ്ഞു കണ്ടുപിടിച്ചു പഴയെതെല്ലാം ചികഞ്ഞെടുക്കുന്നു
അന്നത്തെ കുറുമ്പും പിണക്കവും, ഇണക്കവും എല്ലാം
പഠിപ്പിച്ച മഹല്‍ അദ്ധ്യാപകര്‍, കൂടെ പഠിച്ചു ഈ ലോകം വിട്ടുപോയവര്‍, വെട്ടി തിളങ്ങി നില്‍ക്കുന്ന നക്ഷത്രങ്ങള്‍
സര്‍വവും നഷ്ട്ടപെട്ടു നാളെയെ ഒരു പേടിയോടെ നോക്കി കാണുന്നവര്‍ അങ്ങനെ അങ്ങനെ പലതും .....
അതെ ഇന്ന് എല്ലാവരും ഓര്‍മ്മകളിലാണ്
പക്ഷെ ഇതെല്ലാം ഒരു ദിവസത്തേക്ക് എന്നോര്‍ക്കുമ്പോള്‍ കണ്ണ് നിറയുന്നു

20 comments:

  1. പക്ഷെ ഇതെല്ലം ഒരു ദിവസത്തേക്ക് എന്നോര്‍ക്കുമ്പോള്‍ കണ്ണ് നിറയുന്നു

    ReplyDelete
  2. ഓര്‍മകളെ ഓമനിക്കാന്‍ കിട്ടിയ ഒരു ദിനം
    സന്തോഷിച്ച് ദുഖിക്കാനും!

    ReplyDelete
  3. നന്നായി ആഘോഷിക്കൂ,സര്‍

    ReplyDelete
  4. മീറ്റ് കഴിയുമ്പോഴും എഴുതൂ മാഷേ...

    ReplyDelete
  5. ഒന്ന് കൂട്ട് കൂടുമ്പോള്‍ തന്നെ നമ്മള്‍ എത്ര സന്തുഷ്ടരാകും . അപ്പോല്‍ ഇങ്ങനത്തെ ഒരു കൂട്ടായ്മ ആവുമ്പോള്‍ പറയാനുണ്ടോ...
    മനസ്സിലെ സന്തോഷവും നൊമ്പരവും മനസ്സിലാകുന്നു ......
    നന്ദി :)

    ReplyDelete
  6. ഒരു ദിവസമെങ്കില്‍ ഒരു ദിവസം... നല്ല ഓര്‍മ്മകളെല്ലാം പങ്കു വയ്ക്കാനും പഴയ സൌഹൃദങ്ങള്‍ തിരിച്ചു പിടിയ്ക്കാനും കഴിയട്ടെ

    ReplyDelete
  7. പഴയ കൂട്ടുകാരെ കാണാന്‍ ഒരു വേദി കിട്ടുക എന്നത് നല്ല രസാ

    ReplyDelete
  8. OAB/ഒഎബി
    നന്ദി ഓര്‍മ്മകള്‍ മരിക്കുമോ ?

    ReplyDelete
  9. krishnakumar513
    നന്ദി ആഘോഷത്തിനു ഒരു കുറവുമില്ല

    ReplyDelete
  10. maithreyi
    നന്ദി ശ്രമിക്കാം

    ReplyDelete
  11. Readers Dais
    നല്ലൊരു ഒത്തു ചേരലായിരുന്നു.....
    നന്ദി

    ReplyDelete
  12. ശ്രീ
    അതെ ശ്രീ ഒരു ദിവസമെങ്കില്‍ ഒരുദിവസം വീണ്ടും പഴയ കാലം തിരികെ കിട്ടിയപോലെ ..

    ReplyDelete
  13. കൂതറHashimܓ
    അതെ ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷം ബാല്യക്കാല സുഹൃത്തുകളെ കാണാന്‍ കിട്ടുക ഒരു ഭാഗ്യം തന്നെ.
    നന്ദി

    ReplyDelete
  14. ഓര്‍മ്മകള്‍ ഒരു ലഹരിയാണ്
    പലപ്പോഴും ഒരു വേദനയും.

    ആശംസകൾ

    ReplyDelete
  15. പഴയ കൂട്ടുകാരെ കാണുന്നതും അവരോടൊത്ത് ഒരു ദിവസമെങ്കില്‍ അത്രയും ചിലവഴിക്കാന്‍ കഴിയുന്നതും ഒരു ഭാഗ്യം തന്നെയാണ്… !! പലര്‍ക്കും നടക്കാതെ പോവുന്ന ഒരു സ്വപ്നവുമാണ് അത്. !!

    ReplyDelete
  16. ഓര്‍മകള്‍ക്ക് പകിട്ടേകാന്‍ കൂടിച്ചേരലിന്‍റെ ഫോട്ടൊ,ലഭിച്ചില്ലേ... ആശംസകള്‍.

    ReplyDelete
  17. Sulthan | സുൽത്താൻ
    അഭിപ്രായം പറഞ്ഞതിന് നന്ദി!

    ReplyDelete
  18. ഹംസ
    സത്യത്തില്‍ ഇതൊരു ഭാഗ്യം തന്നെ
    വായനക്കും അഭിപ്രായത്തിനും നന്ദി !

    ReplyDelete
  19. കുമാരന്‍ | kumaran
    നന്ദി !!!

    ReplyDelete
  20. ഒരു നുറുങ്ങ്
    അഭിപ്രായം മനസ്സില്‍ സൂക്ഷിക്കുന്നു
    നന്ദി !

    ReplyDelete