Friday, April 16, 2010

ധൈര്യം പുരുഷ ലക്ഷണം



എന്നാലും ഇത് ..............
ഇവിടെ കുട്ടികളെ പഠിപ്പിക്കാന്‍ വരെ വേണം വടിയും ചൂരലും
എന്നാല്‍ കെവിന്‍ (Kevin Richardson, zoologist and animal behaviouralist,)
കാട്ടുമൃഗങ്ങളെ വരെ വടി എടുക്കാതെ
സ്നേഹംകൊണ്ട് കീഴ്പ്പെടുത്തുന്നു
കെവിനും കൂട്ടുക്കാരും .....................













Wednesday, April 14, 2010

അടിപ്പൊളി വിഷു


നാളെ വിഷു എങ്ങനെയെങ്കിലും വീട് എത്തണം .........

നാളെ വിഷു നാളെയായാല്‍ ലൈന്‍ കിട്ടാന്‍ പ്രയാസമാകും അതുകൊണ്ട് ഇന്നേ വിഷു ആശംസകള്‍ നേരാം ......
നാളെ വിഷു വിഷുകൈ നീട്ടം കൊടുക്കാന്‍ കുറച്ചു പണം എടുക്കാം ......... ...
എല്ലാ ബൂലോകവാസികള്‍ക്കും ഒരു അടിപ്പൊളി വിഷു ആശംസിക്കുന്നു .....

Saturday, April 10, 2010

ഓര്‍മ്മകളുടെ ഒരു വിരുന്നു

ഓര്‍മ്മകള്‍ ഒരു ലഹരിയാണ്
പലപ്പോഴും ഒരു വേദനയും
നാം എത്ര ശ്രമിച്ചാലും പലതും മറക്കാന്‍ കഴിയില്ല
പക്ഷെ അവയെല്ലാം എണ്ണി പെറുക്കാന്‍ തുടങ്ങിയാല്‍ അവസാനം ദു:ഖവും
ഇന്നും നാളെയും ഓര്‍മ്മകള്‍ അയവിറക്കാന്‍ കിട്ടുന്ന അപൂര്‍വ ദിനങ്ങളാണ്
ഒന്ന് മുതല്‍ ഏഴുവരെ പഠിച്ച പ്രൈമറി സ്കൂളിന്റെ എഴുപതാം പിറ നാള്‍ ആഘോഷം
1940 മുതല്‍ ഈ ദിനംവരെ നിലനില്‍ക്കുന്ന ആ വിദ്യാലയത്തിനു (J U P S പന്തെല്ലൂര്‍ ) ഒരു പ്രണാമം
കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ സ്കൂളില്‍ പഠിച്ചവരേയും പഠിപ്പിച്ചവരേയും കണ്ടു പിടിച്ചു എല്ലാവരേയും ഒരു വേദിയില്‍ എത്തിക്കുക എന്നത് ശ്രമകരമാണ് പക്ഷെ അതിനു ശ്രമിച്ചു എന്നുള്ളതാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ചെയ്ത നല്ല കാര്യം
ഈ ഒത്തുചേരല്‍ തലമുറകളുടെ സംഗമമാണ്
ഇന്ന് ഞാനും അവിടെ പോയിരുന്നു
പോകുന്നവഴിയും പരിസ്സരവും എല്ലാം മാറിയിരിക്കുന്നു
എന്നാലും ആ ശ്രീ കോവിലില്‍ എത്തിയപ്പോള്‍ മനസ്സുകൊണ്ട് ഞാനും ഒരു കൊച്ചു കുട്ടിയായി
ഓരോരുത്തരും അവരുടെ കൂടെ പഠിച്ചവരെ തിരഞ്ഞു കണ്ടുപിടിച്ചു പഴയെതെല്ലാം ചികഞ്ഞെടുക്കുന്നു
അന്നത്തെ കുറുമ്പും പിണക്കവും, ഇണക്കവും എല്ലാം
പഠിപ്പിച്ച മഹല്‍ അദ്ധ്യാപകര്‍, കൂടെ പഠിച്ചു ഈ ലോകം വിട്ടുപോയവര്‍, വെട്ടി തിളങ്ങി നില്‍ക്കുന്ന നക്ഷത്രങ്ങള്‍
സര്‍വവും നഷ്ട്ടപെട്ടു നാളെയെ ഒരു പേടിയോടെ നോക്കി കാണുന്നവര്‍ അങ്ങനെ അങ്ങനെ പലതും .....
അതെ ഇന്ന് എല്ലാവരും ഓര്‍മ്മകളിലാണ്
പക്ഷെ ഇതെല്ലാം ഒരു ദിവസത്തേക്ക് എന്നോര്‍ക്കുമ്പോള്‍ കണ്ണ് നിറയുന്നു

Friday, April 2, 2010

ഈ ഗ്രാമം .........മനോഹരം .




റോഡുകള്‍ ഇല്ലാത്ത, ചുറ്റും വെള്ളത്താല്‍ വലയം ചെയ്ത ഒരു മനോഹര ഗ്രാമം
ഇവിടെയല്ല ഹോളണ്ടില്‍ .....













ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ അത് ഇവിടെ ആവണം