Sunday, March 28, 2010

ഭാമ വന്നു

ഇന്നലെ രാത്രി കുറേ വര്‍ഷങ്ങള്‍ക്കു ശേഷം വീട്ടില്‍ ഒറ്റക്കായി
ഒന്നും പ്രതേകിച്ചു ചെയ്യാനില്ല ടീവീ പ്രോഗ്രാമുകള്‍ എല്ലാം ഒരേ ടൈപ്പ്
പുതിയ പുസ്തകം ഒന്നുമില്ല
അങ്ങനെ ഒരു ഒറ്റപെടല്‍
വെറുതെ കിടന്നു മനസ്സിനെ അതിന്റെ പാട്ടിനു വിട്ടു
അതുകൊണ്ടുതന്നെ മനസ്സ് പഴയതെല്ലാം ചികഞ്ഞു നോക്കി തുടങ്ങി
കല്യാണവും ഭാമയുടെ വരവും അവള്‍ ഞങ്ങള്‍ക്ക് തന്ന കൊച്ചു കൊച്ചു വലിയ സന്തോഷങ്ങളും
പിന്നെ ചേട്ടന്റെ പെട്ടെന്നുള്ള വേര്‍പ്പാടും എല്ലാം മനസ്സില്‍ തെളിഞ്ഞു
ഭാമ ഇന്ന് പ്ലസ്‌ ടു കാരിയായി അഞ്ചുവര്‍ഷം എനിക്ക് അവളും അവള്‍ക്കു ഞാനും മാത്രം
പക്ഷെ അതൊരു സ്വര്‍ഗ്ഗ തുല്യമായ ജീവിതമായിരുന്നു
അവളുടെ കൊച്ചു കൊച്ചു ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കുമ്പോള്‍ അവളുടെ മുഖത്തു വരുന്ന പ്രകാശം
തമ്മില്‍ ഉണ്ടാകുന്ന ചെറിയ പിണക്കങ്ങള്‍ എല്ലാം ജീവിതത്തിനു പുതിയ അര്‍ഥങ്ങള്‍ കൊണ്ടുവന്നു
അവളുടെ സ്കൂള്‍ വിനോദയാത്ര കാരണം ഞാന്‍ തനിച്ചായി ഈ രാതി ഉറങ്ങാന്‍ കഴിയില്ല
നേരം വെളുക്കുന്നതുവരെ പഴയതെല്ലാം ഓര്‍ത്തു കിടന്നു
നേരം വെളുത്തപ്പോള്‍ എണിറ്റു പക്ഷെ എന്തോ ഒരു മനപ്രയാസം
ഒന്നിലും ശ്രദ്ധ പതിയുന്നില്ല,അവള്‍ ഇല്ലാത്തത് കൊണ്ടാവും
തിരക്കില്ലാതെ സാവകാശം വല്ലതും ഉണ്ടാക്കാം അതിനു ഉച്ചക്ക് മൂന്ന് മണിവരെ സമയമുണ്ട് ഏകദേശം ആസമയത്ത് അവള്‍ വരും എന്നാണ് പറഞ്ഞിരിക്കുന്നത്
അവള്‍ക്കു ഇഷ്ട്ടപെട്ട അവിയലും ചമന്തിയും പപ്പടവും എല്ലാം ഒരുക്കണം
പക്ഷെ അതിനു ഒരു ഉഷാര്‍ തോന്നുന്നില്ല
കുളിച്ചു കുറേ നേരം ഭഗവാന്റെ മുന്നില്‍ പ്രാര്‍ത്ഥിച്ചു പിന്നെ പാചകത്തിന് അടുക്കളയില്‍ കയറി

എല്ലാം കഴിഞ്ഞു വാച്ചില്‍ നോക്കിയപ്പോള്‍ മണി പതിനൊന്നു ഇനിയും രണ്ടു മൂന്ന് മണിക്കൂര്‍ കഴിയണം
അവള്‍ വരാന്‍
കഴിഞ്ഞ ദിവസം ഉറങ്ങാത്തത് കൊണ്ട് അറിയാതെ ഉറങ്ങിപ്പോയി
ഡോര്‍ ബെല്‍ കേട്ടാണ് ഞെട്ടി ഉണര്‍ന്നത്
വാതില്‍ തുറന്നു നോക്കിയപ്പോള്‍ ഭാമ നില്‍ക്കുന്നു
അവള്‍ ഹൃദ്യമായി ചിരിച്ചു എന്നിട്ട് " വല്ലാതെ വിശക്കുന്നു ഭക്ഷണം താ "
ഉടനെ ഇല വെച്ച് അവളെ ഇരുത്തി എല്ലാം വിളമ്പി കൊടുത്തു
അവള്‍ പതിവില്ലാതെ കുറച്ചുനേരം എന്നെ തന്നെ നോക്കി ഇരുന്നു
ഇവള്‍ക്ക് ഇതുഎന്തു പറ്റി എന്ന് ആലോചിക്കുമ്പോള്‍ പെട്ടെന്ന് ഫോണ്‍ ബെല്ലടിച്ചു
അടുത്തവീട്ടിലെ ലക്ഷ്മിയാണ്‌ എന്നോട് TV നോക്കാന്‍ പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു
ഞാന്‍ ഉടനെ TV ഓണ്‍ ആക്കി എന്തോ ഫ്ലാഷ് ന്യൂസ്‌ വന്നുകൊണ്ടിരിക്കുന്നു
വിനോദയാത്രക്ക് പോയ ബസ്സ്‌ മറിഞ്ഞു വന്‍ ദുരന്തം
20 കുട്ടികള്‍ മരിച്ചു മരിച്ചവരുടെ പേരുകള്‍
അതിലേ ഒരു പേര് .........ഭാമ അറിയാതെ ഞെട്ടി
പക്ഷെ പെട്ടെന്നു തന്നെ അവള്‍ വന്നല്ലോ എന്നോര്‍ത്ത് സമാധാനിച്ചു
ടീവീ ഓഫാക്കി ഓടി ഭാമയുടെ അടുത്തേക്ക്‌

അവളെ കാണുന്നില്ല വിളമ്പി വെച്ച ഇല അതുപോലെ .....................

29 comments:

  1. വീണ്ടും ഒരു ശ്രമം ഒരു കഥ പറയാന്‍ ...........

    ReplyDelete
  2. അവസാനമെത്തിയപ്പോൾ ഞാനും ഒന്ന് ഞെട്ടി. വീണ്ടും വായിച്ച്‌നോക്കി.

    ഭാവുകങ്ങൾ

    Sulthan | സുൽത്താൻ

    ReplyDelete
  3. നല്ല കഥ , കുറച്ചു വാക്കുകളില്‍ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു

    ReplyDelete
  4. സമകാലിക പ്രസക്തമായ കഥ, നന്നായി പറഞ്ഞിരിക്കുന്നു.

    ReplyDelete
  5. കുറച്ചു വാക്കുകള്‍ കൊണ്ട് ഹൃദയത്തെ തൊട്ടു ...അതിഭാവുകത്വം ഇല്ലാതെ മനോഹരമാക്കി .....

    ReplyDelete
  6. ങീ...ങീ‍ീ‍ീ...എന്നാലും ഈ ഭാഗ്ത്തേക്കു വന്നിട്ട്‌ കരയിപ്പിച്ച്‌ വിട്ടത്‌ ശരിയായില്ല

    ReplyDelete
  7. Dear Ramaniga,

    That was a wonderful attempt,was wondering wat cud be the twist in the story line, never expected this one..maybe all the accidental deaths that we see nowadays made the end in this way...
    good one... :)

    ReplyDelete
  8. alppom neram kathakku purake njaanum poi.

    ReplyDelete
  9. വരികള്‍ക്കിടയിലും വായിയ്ക്കാന്‍ ധാരാളമുണ്ട്...

    ReplyDelete
  10. Sulthan | സുൽത്താൻ
    വന്നു അഭിപ്രായം പറഞ്ഞു പ്രോത്സാഹിപ്പിച്ചതിന് നന്ദി
    Radhika Nair
    കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതില്‍ സന്തോഷം
    krishnakumar513
    നല്ല വാക്കുകള്‍ക്ക് നന്ദി
    ശാന്തകുമാര്‍ കൃഷ്ണന്‍
    നന്ദി
    എറക്കാടൻ / Erakkadan
    കഴിഞ്ഞ ദിവസത്തെ ബസ്സ്‌ ദുരന്തം ഈ വഴിക്ക് ചിന്തിപ്പിച്ചു
    അഭിപ്രായം പറഞ്ഞതിന് നന്ദി
    Readers Dais
    Really all accidents make someone cry and they will never ever be the same old ones because of the loss of their dear &near ones



    താങ്ക്സ്

    lekshmi
    എന്റെ കഥയോടൊപ്പം കുറച്ചുനേരം കഴിഞ്ഞു എന്നറിഞ്ഞത് സന്തോഷം തരുന്നു

    ReplyDelete
  11. കൊട്ടോട്ടിക്കാരന്‍...
    അഭിപ്രായം പറഞ്ഞതിന് നന്ദി!

    ReplyDelete
  12. കൊലകൊമ്പന്‍
    താങ്ക്സ്

    ReplyDelete
  13. ഹ ഹ ഞെട്ടിച്ച്ചല്ലോ..!

    ReplyDelete
  14. സതോഷത്തോടെ വായിച്ചു തുടങ്ങി, നല്ല അമ്മ മിടുക്കിയായ മകള്‍.
    അവസാനം സങ്കടായി.. :(

    ആ ടിവി ഇല്ലായിരുന്നെങ്കില്‍ ഭാമ ഇപ്പോളും ജീവിച്ചിരുന്നേനെ, കൂതറ ടിവി

    ReplyDelete
  15. മാര്‍ച്ചിന്റെ തിരക്ക് കാരണം ഇപ്പോഴാ
    കഥ കണ്ടത്. വേദന തരുന്ന വായന.

    ReplyDelete
  16. പാവം.. വിഷമം പകരുന്ന കഥ. നന്നായെഴുതി.

    ReplyDelete
  17. Jwala samethan
    താങ്കളുടെ അഭിപ്രായം ശരിക്കും സന്തോഷം പകരുന്നു
    കൂതറHashimܓ
    വിലപ്പെട്ട അഭിപ്രായത്തിനു നന്ദി
    ഒഴാക്കന്‍
    വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി
    Sukanya
    മാര്‍ച്ചിലെ തിരക്കിനിടയില്‍ ഈ കഥ വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി
    കുമാരന്‍ | kumaran
    നല്ല വാക്കുകള്‍ പറഞ്ഞതിന് നന്ദി

    ReplyDelete
  18. അവസാന്‍ ഭാഗം ഞെട്ടിപ്പിച്ചു കളഞ്ഞല്ലോ!.ഡോര്‍ ബെല്ലും ഫോണ്‍ ബെല്ലും നന്നായി യോചിക്കുന്നുണ്ട്.ഇനിയും കേള്‍ക്കട്ടെ കഥകള്‍, ഭാവുകങ്ങള്‍!

    ReplyDelete
  19. എത്ര ചുരുക്കിയാ വലിയൊരു കഥ പറഞ്ഞത്.
    നന്നായി ട്ടൊ.
    അഭിനന്ദനം...

    ReplyDelete
  20. Mohamedkutty മുഹമ്മദുകുട്ടി
    സാറിന്റെ നല്ല വാക്കുകള്‍ സന്തോഷത്തോടെ സ്വീകരിക്കുന്നു
    നന്ദി

    ReplyDelete
  21. OAB/ഒഎബി
    ഇവിടെ വന്ന് വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി

    ReplyDelete
  22. ഈ കൊച്ചു കഥ എനിക്കിഷ്ടപ്പെട്ടു.കഥ അവസാനിപ്പിച്ച രീതി വളരെ നന്നായി

    ReplyDelete
  23. റോസാപ്പൂക്കള്‍
    ഈ കൊച്ചു കഥ വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി!!

    ReplyDelete
  24. നല്ല കഥ
    വളരെ ഇഷ്ട്ടായി
    അവസാനം എത്തിയപ്പോള്‍ ശരിക്കും സങ്കടായി

    ReplyDelete
  25. കഥയാണെങ്കൊലും എന്തോ ഒരു വിഷമം മനസ്സില്.തങ്ങി നില്ക്കുന്നു...

    ReplyDelete
  26. സിനു
    മോനൂസ്

    thanks a lot!

    ReplyDelete