Friday, January 1, 2010

ശ്രീമാന്‍ ദിവാകര്‍

ഇന്ന് ജനുവരി ഒന്ന് 2010 എല്ലാ ബൂലോകവാസികള്‍ക്കും നല്ലത് വരട്ടെ എന്ന പ്രാര്‍ത്ഥനയോടെ

കഴിഞ്ഞവര്‍ഷത്തെ എന്റെ ന്യൂ ഇയര്‍ ഡേ അനുഭവം പങ്കു വെയ്ക്കുന്നു

തലേ ദിവസം വിഡ്ഢി പെട്ടിയിലെ പ്രോഗ്രാമ്മുകള്‍ കണ്ടു വേണ്ടപ്പെട്ടഎല്ലാവര്ക്കുംആശംസകള്‍ നേര്‍ന്നു കിടന്നപ്പോള്‍ പുതുവര്‍ഷത്തിലെ ചില മണിക്കുറുകള്‍ കഴിഞ്ഞിരിന്നുഅതുകൊണ്ട് തന്നെ നേരം വെളുത്തതോ കോഴി കൂവിയതോ ഒന്നുംഅറിയാതെ നല്ലഉറക്കത്തില്‍ ആയിരുന്നു

പക്ഷെ തുടരെ തുടരെ ഉള്ള രണ്ടു ഡോര്‍ ബെല്‍ എന്റെ ഉറക്കം കളഞ്ഞു

സമയം നോക്കിയപ്പോള്‍ 8 മണി കഴിഞ്ഞിരിക്കുന്നു ഞാന്‍ ഉടനെ ഡോര്‍ തുറന്നു നോക്കി

ആരേയും കണ്ടില്ല പേപ്പര്‍ മറച്ചു നോക്കി തിരികെ പോരുമ്പോള്‍ പിന്നില്‍ നിന്നുഒരുശബ്ദം

" വിഷ് യു & യുവര്‍ ഫാമിലി എ വെരി ഹാപ്പി ന്യൂ ഇയര്‍ സര്‍

പുതു വര്‍ഷാരംഭം എന്നെ കണ്ടു തുടങ്ങണ്ട എന്ന് വിചാരിച്ചു മാറിനിന്നതാ ഞാന്‍എന്റെ പേര് ദിവാകര്‍" എല്ലാം ഇംഗ്ലിഷില്‍ ആണ് പറഞ്ഞത്ഒരു എഴുപതില്‍ എത്തി നില്‍ക്കുന്ന ആള്‍

ഇതിനു മുന്‍പ് കണ്ടതായി ഓര്‍മ്മയില്ല ആ പേരും കേട്ടതായിതോന്നിയില്ല അദ്ദേഹംതുടര്‍ന്നു " I am 70 + and last 4 decades I have been wandering all over our INDIA. I am not an illiterate in fact I have studied B.com, BA and got selected for the final interview of IAS long back !

ഇത്രയും കേട്ടപ്പോള്‍ എന്തോ എനിക്ക് ആളെ വീട്ടിനകത്തേക്ക്‌ ക്ഷണിക്കാന്‍ തോന്നി ആളെയും കൂട്ടി ഞാന്‍ വീട്ടിന്നുള്ളിലേക്ക് വന്നു
രണ്ടുപേരും പരസ്പരം കൈ കൊടുത്തു പരിചയപെട്ടു.
പെട്ടെന്ന് എന്റെ മകള്‍ എന്നെ വിളിച്ചുകൊണ്ടുപോയി ഒരുകാര്യം പറഞ്ഞു അവള്‍ ആ ഇരിക്കുന്ന ആളിനെ ടീവിയില്‍ കണ്ടിട്ടുണ്ട് കൈരളിയിലേ വേറിട്ട കാഴ്ച്ചകള്ളില്‍ പിന്നെ അയ്യാളെ കുറിച്ച് ആ പ്രോഗ്രാമ്മില്‍ പറഞ്ഞ കാര്യങ്ങള്‍ പറഞ്ഞു അത് എല്ലാം അയ്യാള്‍ പറഞ്ഞതിനോട് ചേര്‍ന്ന് പോകുന്നതയായിരുന്നു
ഞാന്‍ അദ്ദേഹത്തിന് കുറച്ചു രൂപ നല്‍കാം എന്നുപറഞ്ഞു പക്ഷെ കാശു വേണ്ട എന്തെങ്കിലും ഭക്ഷണം കിട്ടിയാല്‍ നന്നായിരുന്നു എന്നുപറഞ്ഞു
ഉടനെ ദോശയും ചായയും കൊടുത്തു അത് വളരെ സാവധാനം എന്തെല്ലാമോ ഓര്‍ത്തു കഴിച്ചു കഴിച്ചുകഴിഞ്ഞപ്പോള്‍ ആള്‍ ചെറുതായി കരയുന്നതു കണ്ടു
ഞാന്‍ എന്തു പറ്റി എന്ന് ചോദിച്ചപ്പോഴും ഒന്നും പറഞ്ഞില്ല പിന്നെ കുറച്ചുകഴിഞ്ഞു സ്വയം തന്റെ കഥ പറഞ്ഞു
പഠിക്കുന്നതില്‍ മിടുമിടുക്കന്‍ ഡിഗ്രിയും ഐ എ എസ് പ്രിലിമിനറി പരിക്ഷയും വളരെ ഈസിയായി കടന്നു പിന്നെ പഠിപ്പ് ഡല്‍ഹിയിലേക്കു മാറ്റി കുടുതല്‍ റഫറന്‍സ് സൗകര്യം ഉള്ളതുകൊണ്ട്.
അവിടത്തെ ബ്രിട്ടീഷ്‌ ലൈബ്രറിയില്‍ മെമ്പര്‍ ഷിപ്‌ എടുത്തു നല്ലൊരു പ്രോഫെസ്സറെ ഗൈഡ് ചെയ്യാനും കിട്ടി .
അദ്ദേഹത്തിന്റെ നിര്‍ബന്ധം കാരണം ഒരു തിസ്സിസ്സും ചെയ്യാന്‍ തുടങ്ങി, ഒരു ഡോക്ട്രൈറ്റ് കിട്ടുന്നത് കൊള്ളാം എന്ന് തോന്നി ബ്രിട്ടീഷ്‌ ലൈബ്രറിയില്‍ വച്ച് ഒരു സ്ത്രീയെ പരിചയപ്പെടുന്നു അവരും എന്തോ പ്രൊജക്റ്റ്‌ വര്‍ക്ക്‌ചെയ്യുന്നുണ്ടായിരുന്നു ക്രമേണ പരിചയം അടുപ്പമായി എന്തും പരസ്പരം പറയാന്‍ മടിയില്ലതായികുറച്ചു മാസങ്ങള്‍ പ്രൊജക്റ്റ്‌ വര്‍ക്കും ഫൈനല്‍ പരിക്ഷക്കുള്ള തയ്യാറെടുപ്പും ആയി മുന്നോട്ടു പോയി
പിന്നെ ഫൈനല്‍ പരിക്ഷ എഴുതി അതില്‍ വിജയം ഉറപ്പായിരുന്നു
റിസള്‍ട്ട്‌ വരുന്നതിനു മുന്‍പേ തിസ്സിസ് സമര്‍പ്പിക്കാന്‍ രാവും പകലും പാടുപ്പെട്ടു ഈ പ്രൊജക്റ്റ്‌ വര്‍ക്ക്‌ മുഴുവന്‍ ആ സ്ത്രീയുമായി ചര്‍ച്ച ചെയ്യുമായിരുന്നു അങ്ങനെ അവസാനം എല്ലാം റെഡിയായി പിറ്റേ ദിവസ്സം തിസ്സിസ് കൊടുക്കാന്‍ വേണ്ടി ഫൈനല്‍ പ്രിന്റ്‌ വരെ എടുത്തു. അത് സെറ്റ് ചെയ്യാനും എല്ലാം അവര്‍ കൂടെ ഉണ്ടായിരുന്നുപിറ്റേ ദിവസ്സം കാലത്ത് നോക്കുമ്പോള്‍ പ്രൊജക്റ്റ്‌ റിപ്പോര്‍ട്ട്‌ കാണ്മാനില്ല ഒരുപാടു തിരച്ചില്‍ നടത്തില്‍ പക്ഷെ കിട്ടിയില്ല ഇത് മനസ്സിന്റെ താളം തെറ്റിച്ചു ചെറുതായി. പിന്നെ തന്റെ പ്രൊജക്റ്റ്‌ റിപ്പോര്‍ട്ട്‌ ആ സ്ത്രീ അവരുടെ പേരില്‍ സമര്‍പ്പിച്ചു എന്നറിഞ്ഞപ്പോള്‍ മനസ്സിന്റെ സമനില തെറ്റി പൂര്‍ണമായും ഈ ഷോക്ക്‌ മെന്റല്‍ ഹോസ്പിറ്റലില്‍ എത്തിച്ചു ദിവസങ്ങള്‍, ആഴ്ചകള്‍, മാസങ്ങള്‍, വര്‍ഷങ്ങള്‍ അവിടെ
ഒരു സുപ്രഭാതത്തില്‍ അവിടെനിന്നു ചാടി അന്നുമുതല്‍ ഈ യാത്രയിലാണ് ഈ
ഭരത് യാത്രയില്‍ .
ഒരു അരമണിക്കൂര്‍ കഴിഞ്ഞു യാത്ര പറഞ്ഞു പിരിഞ്ഞു പോകുമ്പോള്‍ കുറച്ചു പഴയ ഹിന്ദു പേപ്പര്‍ മാത്രം ചോദിച്ചു വാങ്ങി
അടുത്ത ദിവസം വരെ ഇനി ഭക്ഷണമില്ല യാത്രയും ഇടയ്ക്കു ഈ പേപ്പര്‍ വായനയും
വളരെ അടുത്ത ഒരു ഫ്രന്റ് വീട്ടില്‍ നിന്ന് ഇറങ്ങിപോയ ഒരു ഫീലിംഗ് ബാക്കിയായി ഞങ്ങള്‍ എല്ലാവര്ക്കും !

36 comments:

  1. എല്ലാവര്ക്കും എല്ലാ സൌഭാഗ്യങ്ങളും 2010 കൊണ്ടുവരട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട്

    ReplyDelete
  2. പുതു വര്‍ഷാരംഭത്തില്‍ ആദ്യം വായിച്ചത് ഈ പോസ്റ്റ്‌ ആണ്. നന്ദി ഈ അനുഭവം പങ്കു വെച്ചതിന്. ഇങ്ങനെയും മനുഷ്യനെ പറ്റിക്കുമോ?

    ആ വലിയ മനുഷ്യന് നന്മ മാത്രം ഉണ്ടാവട്ടെ.

    ReplyDelete
  3. Sukanya
    ഏറ്റവും ആദ്യം ഇത് വായിച്ചു എന്നറിഞ്ഞപ്പോള്‍ സന്തോഷം തോന്നുന്നു
    മനുഷ്യന്‍ ഏതു ലെവല്‍ വരേയും താഴും ! ഇവിടെയും അതുതന്നെ സംഭവിച്ചു
    ഒരിക്കല്‍കുടി എല്ലാനന്മകളും നേരുന്നു ഈ പുതുവര്‍ഷത്തില്‍ !!!!

    ReplyDelete
  4. കുടിക്കുന്ന വെള്ളത്തെപ്പോലും വിശ്വസിക്കരുതെന്ന് കാർന്നോന്മാർ പറഞ്ഞു തന്നിട്ടുള്ളത് വെറുതെയല്ല...

    പുതുവത്സരാശംസകൾ...

    ReplyDelete
  5. വല്ലാത്ത ദുരനുഭവം തന്നെ. പങ്ക് വെച്ചതിന് നന്ദി.

    പുതുവത്സരാശംസകൾ

    ReplyDelete
  6. എത്ര വിശ്വസിച്ചവനും പതിനെട്ടടവ് പഠിപ്പിച്ചുകൊടുക്കാം പത്തൊന്‍പതാമത്തെ ഒരെണ്ണം കൈയ്യില്‍ ഉണ്ടെങ്കില്‍. അല്ലെങ്കില്‍ ഇത് പോലെ സ്വാഹ..
    നല്ല ഒരു തീരുമാനം ഒന്നും കൂടെ ഉറപ്പിക്കാനായി. ഇക്കൊല്ലം
    ആദ്യം വായിച്ചത് ഇത്.
    പുതുവത്സരാശംസകൾ

    ReplyDelete
  7. വീ കെ
    വിലപ്പെട്ട അഭിപ്രായം രേഖപെടുതിയത്തിനു നന്ദി
    രണ്ടായിരത്തിപത്തു നല്ലൊരു വര്‍ഷമാകട്ടെ താങ്കള്‍ക്ക് !

    ReplyDelete
  8. വശംവദൻ
    നന്ദി
    രണ്ടായിരത്തിപത്തു നല്ലൊരു വര്‍ഷമാകട്ടെ താങ്കള്‍ക്ക് !

    ReplyDelete
  9. OAB/ഒഎബി
    നന്ദി, ഈ പോസ്റ്റ്‌ ആദ്യം വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും
    രണ്ടായിരത്തിപത്തു നല്ലൊരു വര്‍ഷമാകട്ടെ താങ്കള്‍ക്ക് !

    ReplyDelete
  10. ഒരു വല്ലാത്ത അനുഭവമായിപ്പോയല്ലോ..

    പുതുവത്സരാശംസകൾ...

    ReplyDelete
  11. കുമാരന്‍ | kumaran
    ഒരിക്കല്‍കുടി എല്ലാനന്മകളും നേരുന്നു ഈ പുതുവര്‍ഷത്തില്‍ !!!!

    ReplyDelete
  12. നവവത്സരാശംസകള്‍...താങ്കള്‍ക്കും ദിവാകരിനും

    ReplyDelete
  13. മനസ്സിന്റെ സമനില തെറ്റാന്‍ ചിലപ്പോള്‍ ഒരു നിസാര കാര്യം മതി. ഇത് പക്ഷേ അയാളോട് കാണിച്ചത് വളരെ ക്രൂരമായിപ്പോയി, വിധിയും ! ഈ അനുഭവം പങ്ക് വെച്ചതിനു നന്ദി. അപ്പോ എല്ലാം പറഞ്ഞ പോലെ പുതുവത്സരാശംസകള്‍!!

    ReplyDelete
  14. chathikkapedatha oru puthuvarsham aashamsikkunnu

    ReplyDelete
  15. ഹൊ ഒരുനിമിഷം...ഞാൻ ..വല്ലാത്തൊരു പ്രയാസത്തിൽ ആയിരുന്നു
    ആ സ്ത്രീ ഇങനെ ഐ എ എസ്സ് എദുത്താൽ മനസ്സമാദാനം കിട്ടുമൊ?
    എന്തായാലും കഥ നന്നായിരിക്കുന്നു
    നന്മകൽ നേരുന്നു
    പുതുവത്സരാശംസകള്‍

    ReplyDelete
  16. കണ്ണനുണ്ണി

    thanks
    wish you a fantastic 2010!

    ReplyDelete
  17. വാഴക്കോടന്‍ ‍// vazhakodan
    വളരെ നന്ദി എവിടെ വന്നു അഭിപ്രായം പറഞ്ഞതിന്
    ഹാപ്പി 2010

    ReplyDelete
  18. the man to walk with
    ഒരു ചതിക്കപ്പെടാത്ത സന്തോഷവും സമാധാനവും നിറഞ്ഞ വര്‍ഷമാകട്ടെ
    2010

    ReplyDelete
  19. നന്ദന

    ഇത് കഥയല്ല ആ മനുഷ്യന്റെ ജീവിതത്തില്‍ നടന്നതാണ്
    വന്നതിനും അഭിപ്രായത്തിനും നന്ദി
    വിഷ് യു എ wonderful 2010 !!!!

    ReplyDelete
  20. ഒരു സിനിമ പോലെ ഇരിക്കുന്നു. പാവം ദിവാകര്‍.
    ഹൃദയപൂര്‍വമായ നവ വത്സരാശംസകള്‍ നേരുന്നു..

    ReplyDelete
  21. raadha
    വളരെ സന്തോഷം വന്നു അഭിപ്രായം പറഞ്ഞതിന്
    ഒരിക്കല്‍ കൂടി നവവത്സര ആശംസകള്‍

    ReplyDelete
  22. ദിവാകരനും എല്ലാ ബ്ലൊഗർമാർക്കും 2010, മുൻപോട്ടുള്ള എല്ലാ വർഷങ്ങളും നന്നായിരിക്കാട്ടെ... ഈ കഥപോലെ

    ReplyDelete
  23. പുള്ളിക്കാരന്‍ ഞങ്ങളുടെ നാട്ടുകാരന്‍.ഇപ്പോള്‍ വയ്യാതായിത്തുടങ്ങിയിരിക്കുന്നു.

    ReplyDelete
  24. Sapna Anu B.George
    അഭിപ്രായം പറഞ്ഞതിന് നന്ദി രണ്ടായിരത്തിപ്പത്തു നല്ലതാവട്ടെ ...

    ReplyDelete
  25. khader patteppadam
    അദ്ദേഹം താങ്കളുടെ നാട്ടുക്കാരന്‍ എന്നറിഞ്ഞതില്‍ സന്തോഷം

    രണ്ടായിരത്തിപ്പത്തു നല്ലതാവട്ടെ

    ReplyDelete
  26. വായിച്ചിരിക്കേണ്ട അനുഭവം. ഉദയനാണ് താരത്തിലെ ഉദയഭാനുവിനെ ഓര്‍ത്തു പോയി. എല്ലാവര്ക്കും ഉദയഭാനുവിനെ പോലെ വിധിയെ തോല്പിക്കാന്‍ കഴിയില്ലല്ലോ..

    ReplyDelete
  27. Shine Narithookil
    വളരെ സന്തോഷം വന്നു അഭിപ്രായം പറഞ്ഞതിന്
    ഒരിക്കല്‍ കൂടി നവവത്സര ആശംസകള്‍

    ReplyDelete
  28. ഏതു പുരുഷന്റെയും
    വിജയത്തിലും,
    പരാജയത്തിലും,
    പിന്നില്‍
    എന്നും ഒരുസ്ത്രീ കാണും.

    അതു പുരുഷന്റെ വിധി!

    ReplyDelete
  29. SreeDeviNair.ശ്രീരാഗം
    വിധിയെ തോല്‍പ്പിക്കാന്‍ പറ്റില്ല
    പക്ഷെ ഇത് ചതിയല്ലേ?
    നന്ദി അഭിപ്രായം രേഖപെടുതിയത്തിനു

    ReplyDelete
  30. വല്ലാത്തൊരു അനുഭവം തന്നെ..ചതികള്‍ ഇല്ലാത്ത ഒരു വര്‍ഷമാകട്ടെ എല്ലാവര്‍ക്കും

    ReplyDelete
  31. വല്ലാത്തൊരു അനുഭവം തന്നെ

    ReplyDelete
  32. മനസ്സിന്റെ സമനില തെറ്റിയവരില്‍ ഭൂരിഭാഗവും സ്ത്രീ മൂലമായിരിക്കും എന്നാണ് ഞാനറിഞ്ഞ സത്യം.
    പഠന സമയത്ത് പ്രണയ രൂപത്തിലും അല്ലാത്ത സമയങ്ങളില്‍ പല കാര്യങ്ങളിലും ചതിയുടെ വഞ്ചനയുടെ നേര്‍രൂപമായി
    ഒരു പെണ്ണ് മാറുമ്പോള്‍ അത്രയേറെ വിശ്വസിച്ചു പോയ മനസ്സാണ് കൈ വിട്ടു പോകുന്നത്.

    ReplyDelete
  33. അന്വേഷകന്‍
    സ്ത്രീ അമ്മയാണ് സ്നേഹമാണ് എല്ലാമാണ്
    പുരുഷന്‍ വഞ്ചിച്ച സ്ത്രീയെ നാം ഒരുപാട് കണ്ടിട്ടുണ്ട്
    രമണന്‍ മുതല്‍ സ്ത്രീ ചതിച്ച പുരുഷനേയും
    ഇവിടെ ചതി തുടരുന്നു
    അഭിപ്രായം പറഞ്ഞതിന് നന്ദി

    ReplyDelete
  34. ശ്രീ
    അഭിപ്രായം പറഞ്ഞതിന് നന്ദി

    ReplyDelete
  35. hAnLLaLaTh

    ചതിയുടെ വഞ്ചനയുടെ നേര്‍രൂപമായി
    ഒരു പെണ്ണ് മാറുമ്പോള്‍ അത്രയേറെ വിശ്വസിച്ചു പോയ മനസ്സാണ് കൈ വിട്ടു പോകുന്നത്
    very well concluded
    thank you!

    ReplyDelete