Sunday, January 24, 2010

മറുപടി ...

വീണ്ടും ഒരു പ്രണയ കഥ

ഇവിടെ കഥാ നായകന്‍ ഒരു വനിതാ കോളേജില്‍ കാന്റീന്‍ നടത്തുന്ന ചെറുപ്പക്കാരന്‍
ഹിറോയിന്‍ അതേ കോളേജിലെ student പല കണ്ടുമുട്ടലുകള്‍ അവര്‍ അടുക്കുന്നു
അവന്‍ അവളെ ജീവന് തുല്യം പ്രേമിക്കുന്നു അല്ല സ്നേഹിക്കുന്നു
അവളോ അവനെ പ്രേമിക്കുന്നു അല്ല അതുപോലെ അവനെ വിശ്വസിപ്പിക്കുന്നു
ഒരു ടൈം പാസ്‌ പ്രണയം
ഒടുവില്‍ അതുതന്നെ - വേറൊരുത്തനെ കല്യാണം കഴിക്കാന്‍ തീരുമാനിക്കുന്നു അവള്‍
പാവം കഥാനായകന്‍ മദ്യത്തില്‍ അഭയം പ്രാപിക്കുന്നു
ഇത്രയും ഇന്നു സണ്‍ ടീവീയില്‍ കണ്ട സിനിമയില്‍, പക്ഷെ ഇത് ഒരു പാതി മാത്രം
ഇടവേളയ്ക്കു ശേഷം കഥ കുടുതല്‍ രസകരമാകുന്നു
അവളോടുള്ള പ്രേമം അവനെ അസ്വസ്ഥനാക്കുന്നു അവള്‍ ഇല്ല എന്ന സത്യം ഉള്‍ക്കൊണ്ട്‌ ഇനി ജീവിക്കണ്ട എന്നതീരുമാനത്തില്‍ എത്തുന്നു ഒരു വാട്ടര്‍ (സപ്ലൈ )ടാങ്കില്‍ കയറിനിന്നു ആത്മഹത്യാ ശ്രമം നടത്തുന്നു
പോലീസ് അവനെ പിന്തിരിപ്പിച്ചു താഴെ ഇറക്കുന്നു, പക്ഷെ ആത്മഹത്യാ ശ്രമത്തിനു കേസ് എടുക്കുന്നു കേസ് കോടതിയില്‍ വിചാരണ ചെയ്യപ്പെടുന്നു
പയ്യന്‍ ആത്മഹത്യക്ക് പ്രേരിപ്പിച്ചതിന് ആ പെണ്‍കുട്ടിയെ ചോദ്യം ചെയ്യണം എന്നു വാദിക്കുന്നു ഒടുവില്‍ ആ പെണ്‍കുട്ടി കോടതിയില്‍ വന്നു എല്ലാം സമ്മതിക്കുന്നു എന്നിട്ട് അവനെ തന്നെ വിവാഹം കഴിക്കാം എന്നും പറയുന്നു
പക്ഷെ കഥാനായകന്‍ അവളെ ഇനി ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടുപോകരുത് എന്നു താക്കിത് കൊടുത്തു കോടതിയില്‍ നിന്ന് പോകുന്നു
ഇത് തന്നെയാണ് ഇതുപ്പോലെ നിറം മാറുന്ന പെണ്‍ ഓന്തുകള്‍ക്കുള്ള മറുപടി ...

Tuesday, January 12, 2010

എത്ര സത്യം അല്ലേ ?

ഇന്ന് ഓഫീസില്‍ ചെന്നത് മുതല്‍ ടെന്‍ഷന്‍
മേലധികാരികള്‍ അവരുടെ ദേഷ്യം മുഴുവന്‍ തീര്‍ക്കുന്നത്
എന്തെങ്കിലും കുറ്റം കണ്ടെത്തി താഴെ ജോലിചെയ്യുന്നവരെ ചീത്ത പറഞ്ഞാണല്ലോ
ഇന്ന് അതുപ്പോലെ ഒരു നിസ്സാര കാര്യത്തിന് മേലധികാരിയുടെ ചീത്ത കേള്‍ക്കേണ്ടിവന്നു
അദ്ദേഹം നിറുത്താന്‍ ഭാവമില്ല എന്നറിഞ്ഞപ്പോള്‍ തിരിച്ചും കുറച്ചു പറയേണ്ടിവന്നു
അവസാനം ഒരു എക്സ്പ്ലനേഷന്‍ അയക്കാന്‍ പറഞ്ഞു ബോസ്സ് ഫോണ്‍ കട്ട് ചെയ്തു
തിരിച്ചു നെറ്റില്‍ വന്നു മെയില്‍ ബോക്സ്‌ നോക്കിയപ്പോള്‍ കണ്ടത് -
Arguing with boss is like wrestling with a pig in the mud.

After some time, you realize that you r getting dirty, but the pig is actually enjoying.

എത്ര സത്യം അല്ലേ ?

Saturday, January 9, 2010

വൈദുതി ബന്ധം .....

ഇന്ന് അനിലിന്റെ-എല്‍.ഇ.ഡി വിളക്ക്- വായിച്ചപ്പോള്‍ പഴയ ഒരു സംഭവം ഓര്‍മയില്‍ ഓടിയെത്തി
പത്തു അമ്പതു വര്‍ഷങ്ങള്‍ പുറകോട്ടു......
ഗ്രാമത്തില്‍ വൈദുതി എത്തി തുടങ്ങുന്ന കാലം
അന്ന് നാട്ടില്‍വൈദുതി ഉള്ള അപൂര്‍വം വീടുകളില്‍ ഒന്നായിരുന്നു എന്റെ തറവാട്
അവിടെ സ്കൂള്‍ വേനലവധിക്കടച്ചാല്‍ കുറെ അധികം കുട്ടികള്‍, എല്ലാവരും കസിന്‍സ്, ഒത്തു കുടാറുണ്ട്
സന്ധ്യാ ദീപം കത്തിച്ചാല്‍ പിന്നെ ഇലക്ട്രിക്‌ ബള്‍ബുകള്‍ തെളിയിക്കാന്‍ ഞങ്ങള്‍ കുട്ടികള്‍ തമ്മില്‍ ഒരു മത്സരം തന്നെ നടക്കാറുണ്ട്
ട്യൂബ് ലൈറ്റും മില്‍ക്കി ലൈറ്റും കത്തുന്നത് നോക്കി നില്‍ക്കാറുണ്ട്
ഒരിക്കല്‍ മുത്തച്ഛന്‍ കിടക്കുന്ന മുറിയില്‍ ബള്‍ബ്‌ കത്തുന്നില്ല ഉടനെ ശ്രീധരന്‍ ചേട്ടനെ ഓടിപോയി കൂട്ടികൊണ്ട് വന്നു
ആള് വന്നു കണക്ഷന്‍ ഒക്കെ നോക്കി അവസാനം കട്ടിലിനു അടുത്തു തുങ്ങി കിടക്കുന്ന ബെഡ് സ്വിച്ച് തുറന്നു നോക്കി
അതിന്റെ കണക്ഷന്‍ ശരിയാക്കി ബള്‍ബ്‌ കത്തിച്ചു ഇതെല്ലാം ഞാന്‍ വളരെ ശ്രദ്ധയോടെ നോക്കിയിരുന്നു
പിന്നെ ഒരുദിവസം ഉച്ചക്ക് മുത്തച്ഛന്‍ മുറിയില്‍ ഇല്ലാത്ത സമയത്ത് അവിടെ ചെന്ന് ബെഡ് സ്വിച്ച് ഞെക്കി പക്ഷെ ബള്‍ബ്‌ കത്തുന്നില്ല
വീണ്ടും ട്രൈ ചെയ്തു ഫലം അതുതന്നെ ഉടനെ അടുക്കളയില്‍ ചെന്ന് ഒരു ചെറിയ കത്തി സങ്കടിപ്പിച്ചു ആരും കാണാതെ മുത്തച്ഛന്റെ മുറിയില്‍ എത്തി
ശ്രീധരന്‍ ചേട്ടന്‍ അന്ന് ചെയ്തപോലെ കണക്ഷന്‍ ശരിയക്കാന്‍ ശ്രമം തുടങ്ങി
വയര്‍ ഒന്നും കട്ടായിട്ടില്ല എന്തായാലും സ്വിച്ച് തുറന്നതല്ലേ സ്ക്രു മുറുക്കി നോക്കാം എന്നുവിചാരിച്ച് കത്തികൊണ്ട് സ്ക്രുവില്‍ തൊട്ടു അതു മാത്രമേ എനിക്ക് ഓര്‍മ്മയുള്ളൂ മുറിയില്‍ എന്തോ വീഴുന്ന ശബ്ദം കേട്ടോടിവന്ന മുത്തച്ഛന്‍ കണ്ടത് ബോധമില്ലാതെ വീഴ്ന്നു കിടക്കുന്ന എന്നെയാണ്
ഉടനെ മെയിന്‍ ഓഫ്‌ ചെയ്തു എന്നെ എടുത്തു മാറ്റി
ഇലക്ട്രിക്‌ ഷോക്കിന്റെ ശക്തി അന്ന് മനസ്സിലാക്കി
സത്യത്തില്‍ ഞാന്‍ ആദ്യം നോക്കിയപ്പോള്‍ കരന്റ്ടു പോയതായിരുന്നു അതറിഞ്ഞില്ല
പിന്നെ കുറേക്കാലം ഉറക്കത്തില്‍ അതു തന്നെ സ്വപ്നം കാണുമായിരുന്നു

Friday, January 1, 2010

ശ്രീമാന്‍ ദിവാകര്‍

ഇന്ന് ജനുവരി ഒന്ന് 2010 എല്ലാ ബൂലോകവാസികള്‍ക്കും നല്ലത് വരട്ടെ എന്ന പ്രാര്‍ത്ഥനയോടെ

കഴിഞ്ഞവര്‍ഷത്തെ എന്റെ ന്യൂ ഇയര്‍ ഡേ അനുഭവം പങ്കു വെയ്ക്കുന്നു

തലേ ദിവസം വിഡ്ഢി പെട്ടിയിലെ പ്രോഗ്രാമ്മുകള്‍ കണ്ടു വേണ്ടപ്പെട്ടഎല്ലാവര്ക്കുംആശംസകള്‍ നേര്‍ന്നു കിടന്നപ്പോള്‍ പുതുവര്‍ഷത്തിലെ ചില മണിക്കുറുകള്‍ കഴിഞ്ഞിരിന്നുഅതുകൊണ്ട് തന്നെ നേരം വെളുത്തതോ കോഴി കൂവിയതോ ഒന്നുംഅറിയാതെ നല്ലഉറക്കത്തില്‍ ആയിരുന്നു

പക്ഷെ തുടരെ തുടരെ ഉള്ള രണ്ടു ഡോര്‍ ബെല്‍ എന്റെ ഉറക്കം കളഞ്ഞു

സമയം നോക്കിയപ്പോള്‍ 8 മണി കഴിഞ്ഞിരിക്കുന്നു ഞാന്‍ ഉടനെ ഡോര്‍ തുറന്നു നോക്കി

ആരേയും കണ്ടില്ല പേപ്പര്‍ മറച്ചു നോക്കി തിരികെ പോരുമ്പോള്‍ പിന്നില്‍ നിന്നുഒരുശബ്ദം

" വിഷ് യു & യുവര്‍ ഫാമിലി എ വെരി ഹാപ്പി ന്യൂ ഇയര്‍ സര്‍

പുതു വര്‍ഷാരംഭം എന്നെ കണ്ടു തുടങ്ങണ്ട എന്ന് വിചാരിച്ചു മാറിനിന്നതാ ഞാന്‍എന്റെ പേര് ദിവാകര്‍" എല്ലാം ഇംഗ്ലിഷില്‍ ആണ് പറഞ്ഞത്ഒരു എഴുപതില്‍ എത്തി നില്‍ക്കുന്ന ആള്‍

ഇതിനു മുന്‍പ് കണ്ടതായി ഓര്‍മ്മയില്ല ആ പേരും കേട്ടതായിതോന്നിയില്ല അദ്ദേഹംതുടര്‍ന്നു " I am 70 + and last 4 decades I have been wandering all over our INDIA. I am not an illiterate in fact I have studied B.com, BA and got selected for the final interview of IAS long back !

ഇത്രയും കേട്ടപ്പോള്‍ എന്തോ എനിക്ക് ആളെ വീട്ടിനകത്തേക്ക്‌ ക്ഷണിക്കാന്‍ തോന്നി ആളെയും കൂട്ടി ഞാന്‍ വീട്ടിന്നുള്ളിലേക്ക് വന്നു
രണ്ടുപേരും പരസ്പരം കൈ കൊടുത്തു പരിചയപെട്ടു.
പെട്ടെന്ന് എന്റെ മകള്‍ എന്നെ വിളിച്ചുകൊണ്ടുപോയി ഒരുകാര്യം പറഞ്ഞു അവള്‍ ആ ഇരിക്കുന്ന ആളിനെ ടീവിയില്‍ കണ്ടിട്ടുണ്ട് കൈരളിയിലേ വേറിട്ട കാഴ്ച്ചകള്ളില്‍ പിന്നെ അയ്യാളെ കുറിച്ച് ആ പ്രോഗ്രാമ്മില്‍ പറഞ്ഞ കാര്യങ്ങള്‍ പറഞ്ഞു അത് എല്ലാം അയ്യാള്‍ പറഞ്ഞതിനോട് ചേര്‍ന്ന് പോകുന്നതയായിരുന്നു
ഞാന്‍ അദ്ദേഹത്തിന് കുറച്ചു രൂപ നല്‍കാം എന്നുപറഞ്ഞു പക്ഷെ കാശു വേണ്ട എന്തെങ്കിലും ഭക്ഷണം കിട്ടിയാല്‍ നന്നായിരുന്നു എന്നുപറഞ്ഞു
ഉടനെ ദോശയും ചായയും കൊടുത്തു അത് വളരെ സാവധാനം എന്തെല്ലാമോ ഓര്‍ത്തു കഴിച്ചു കഴിച്ചുകഴിഞ്ഞപ്പോള്‍ ആള്‍ ചെറുതായി കരയുന്നതു കണ്ടു
ഞാന്‍ എന്തു പറ്റി എന്ന് ചോദിച്ചപ്പോഴും ഒന്നും പറഞ്ഞില്ല പിന്നെ കുറച്ചുകഴിഞ്ഞു സ്വയം തന്റെ കഥ പറഞ്ഞു
പഠിക്കുന്നതില്‍ മിടുമിടുക്കന്‍ ഡിഗ്രിയും ഐ എ എസ് പ്രിലിമിനറി പരിക്ഷയും വളരെ ഈസിയായി കടന്നു പിന്നെ പഠിപ്പ് ഡല്‍ഹിയിലേക്കു മാറ്റി കുടുതല്‍ റഫറന്‍സ് സൗകര്യം ഉള്ളതുകൊണ്ട്.
അവിടത്തെ ബ്രിട്ടീഷ്‌ ലൈബ്രറിയില്‍ മെമ്പര്‍ ഷിപ്‌ എടുത്തു നല്ലൊരു പ്രോഫെസ്സറെ ഗൈഡ് ചെയ്യാനും കിട്ടി .
അദ്ദേഹത്തിന്റെ നിര്‍ബന്ധം കാരണം ഒരു തിസ്സിസ്സും ചെയ്യാന്‍ തുടങ്ങി, ഒരു ഡോക്ട്രൈറ്റ് കിട്ടുന്നത് കൊള്ളാം എന്ന് തോന്നി ബ്രിട്ടീഷ്‌ ലൈബ്രറിയില്‍ വച്ച് ഒരു സ്ത്രീയെ പരിചയപ്പെടുന്നു അവരും എന്തോ പ്രൊജക്റ്റ്‌ വര്‍ക്ക്‌ചെയ്യുന്നുണ്ടായിരുന്നു ക്രമേണ പരിചയം അടുപ്പമായി എന്തും പരസ്പരം പറയാന്‍ മടിയില്ലതായികുറച്ചു മാസങ്ങള്‍ പ്രൊജക്റ്റ്‌ വര്‍ക്കും ഫൈനല്‍ പരിക്ഷക്കുള്ള തയ്യാറെടുപ്പും ആയി മുന്നോട്ടു പോയി
പിന്നെ ഫൈനല്‍ പരിക്ഷ എഴുതി അതില്‍ വിജയം ഉറപ്പായിരുന്നു
റിസള്‍ട്ട്‌ വരുന്നതിനു മുന്‍പേ തിസ്സിസ് സമര്‍പ്പിക്കാന്‍ രാവും പകലും പാടുപ്പെട്ടു ഈ പ്രൊജക്റ്റ്‌ വര്‍ക്ക്‌ മുഴുവന്‍ ആ സ്ത്രീയുമായി ചര്‍ച്ച ചെയ്യുമായിരുന്നു അങ്ങനെ അവസാനം എല്ലാം റെഡിയായി പിറ്റേ ദിവസ്സം തിസ്സിസ് കൊടുക്കാന്‍ വേണ്ടി ഫൈനല്‍ പ്രിന്റ്‌ വരെ എടുത്തു. അത് സെറ്റ് ചെയ്യാനും എല്ലാം അവര്‍ കൂടെ ഉണ്ടായിരുന്നുപിറ്റേ ദിവസ്സം കാലത്ത് നോക്കുമ്പോള്‍ പ്രൊജക്റ്റ്‌ റിപ്പോര്‍ട്ട്‌ കാണ്മാനില്ല ഒരുപാടു തിരച്ചില്‍ നടത്തില്‍ പക്ഷെ കിട്ടിയില്ല ഇത് മനസ്സിന്റെ താളം തെറ്റിച്ചു ചെറുതായി. പിന്നെ തന്റെ പ്രൊജക്റ്റ്‌ റിപ്പോര്‍ട്ട്‌ ആ സ്ത്രീ അവരുടെ പേരില്‍ സമര്‍പ്പിച്ചു എന്നറിഞ്ഞപ്പോള്‍ മനസ്സിന്റെ സമനില തെറ്റി പൂര്‍ണമായും ഈ ഷോക്ക്‌ മെന്റല്‍ ഹോസ്പിറ്റലില്‍ എത്തിച്ചു ദിവസങ്ങള്‍, ആഴ്ചകള്‍, മാസങ്ങള്‍, വര്‍ഷങ്ങള്‍ അവിടെ
ഒരു സുപ്രഭാതത്തില്‍ അവിടെനിന്നു ചാടി അന്നുമുതല്‍ ഈ യാത്രയിലാണ് ഈ
ഭരത് യാത്രയില്‍ .
ഒരു അരമണിക്കൂര്‍ കഴിഞ്ഞു യാത്ര പറഞ്ഞു പിരിഞ്ഞു പോകുമ്പോള്‍ കുറച്ചു പഴയ ഹിന്ദു പേപ്പര്‍ മാത്രം ചോദിച്ചു വാങ്ങി
അടുത്ത ദിവസം വരെ ഇനി ഭക്ഷണമില്ല യാത്രയും ഇടയ്ക്കു ഈ പേപ്പര്‍ വായനയും
വളരെ അടുത്ത ഒരു ഫ്രന്റ് വീട്ടില്‍ നിന്ന് ഇറങ്ങിപോയ ഒരു ഫീലിംഗ് ബാക്കിയായി ഞങ്ങള്‍ എല്ലാവര്ക്കും !