Wednesday, September 16, 2009

പറിച്ചു നടല്‍

ഇന്ന് വളരെ നേരത്തെ ഉണര്‍ന്നു
എന്തോ കുറച്ചു ദിവസങ്ങളായി ഉറക്കം ശരിയാവുന്നില്ല
കുറെ നേരം ഉണര്‍ന്നു വെറുതെ കിടന്നു
പിന്നെ എണിറ്റു പ്രഭാത കര്‍മങ്ങള്‍ തുടങ്ങി
പെട്ടെന്ന് മനസ്സില്‍ ഒരു തോന്നല്‍ ഒന്ന് വൈക്കത്തപ്പനെ തൊഴണം
വീട്ടില്‍ നിന്ന് 15 മിനുട്ടെ വേണ്ടു വൈക്കത്തപ്പന്റെ മുന്‍പില്‍ എത്താന്‍
പക്ഷെ പലതു കൊണ്ടും അത് സാധിക്കാറില്ല
പ്രധാന കാരണം മടി ഇന്ന് എന്തായാലും തൊഴാന്‍ പോകണം
അതുമാത്രമല്ല ........

അമ്പലത്തില്‍ എത്തി തൊഴുതു പ്രാരാബ്ധങ്ങള്‍ ഒക്കെ പറഞ്ഞു
ഈശ്വരാ രക്ഷിക്കണേ എന്ന് തിരിക്കുമ്പോള്‍
അവരെ- ഗോമതി മാമിയെ- കണ്ടു അവര്‍ നാട്ടിന് പോയിട്ട് പതിനഞു വര്‍ഷമെങ്കിലും കഴിഞ്ഞിരിക്കുന്നു
മാമിയെ കണ്ടു ചോദിച്ചു " എന്നേ അറിയുമോ ? "
"നീ സാവിത്രിടെ മോള്‍ രാധ അല്ലേ ?" എന്ന് മാമി
എനിക്ക് സന്തോഷമായി കൂട്ടുക്കാരിടെ മകളെ മാമി തിരിച്ചറിഞ്ഞല്ലോ !
പിന്നെ മാമി അമ്മയെ കുറിച്ച് ചോദിച്ചു
"സാവിത്രിക്കു സുഖമാണോ ?"
"മാമി ഉത്തരം വൈക്കത്തപ്പന്‍ തന്നെ പറയണം അമ്മ മരിച്ചിട്ട് അഞ്ചു വര്‍ഷമായി"
മാമിയുടെ കണ്ണില്‍ കണ്ണുനീര്‍ നിറയുന്നത് ‍ കണ്ടു അതില്‍ നിന്ന് അമ്മയും അവരും തമ്മിലുള്ള സ്നേഹവും അറിഞ്ഞു
മാമി അങ്ങ് ടെക്സാസില്‍ ആണ് താമസം മകന്റെ കൂടെ
അവിടെ സുഖമാണോ ജീവിതം എന്ന് ചോദിച്ചപ്പോള്‍ മാമിയുടെ കണ്ണില്‍ വീണ്ടും കണ്ണുനീര്‍ നിറയുന്നത് കണ്ടു
കണ്ണ് തുടച്ചുകൊണ്ട് അവര്‍ പറഞ്ഞു " സുഖം കാലത്ത് നേരം വെളുക്കുമ്പോള്‍ മകനും മരുമകളും ജോലിക്ക് പോകും ഒരു പേരക്കുട്ടി, അവനെ അവിടെ ഹോസ്റ്റലില്‍ നിറുത്തി പഠിപ്പിക്കുന്നു
സൗകര്യം പോലെ എണിറ്റു എന്തെങ്കിലും ഉണ്ടാക്കി കഴിക്കും
മിക്കവാറും ഒന്നും കഴിക്കാന്‍ തോന്നാറില്ല
കുളിയും ജപവും പിന്നെ നാട്ടിലെ ചിന്തകളും ആയി കഴിയും
ഇത് സുഖം എന്ന് പറഞ്ഞാല്‍ എനിക്ക് സുഖമാണ് പരമ സുഖം
നിന്റെ അമ്മ ഭാഗ്യം ചെയ്തവളാ ഞാന്‍ ഇവിടെ ഒറ്റക്കാവും എന്ന് പറഞ്ഞാണ്
എന്നെ അവന്‍ കൊണ്ടുപോയത് അവിടെയും ഞാന്‍ ഒറ്റക്ക്യാ "
മാമി ശരിക്കും പൊട്ടി കരയുകയായിരുന്നു എങ്ങനെ മാമിയെ ആശ്വസിപ്പിക്കും എന്നറിയാതെ നിന്ന എന്നോട്
" നീ ഒരിക്കലും നാട് വിട്ടു പോകരുത് ഇവിടും സ്വര്‍ഗ്ഗമാണ് ഒരു പിടി അരിയുടെ കഞ്ഞി കഴിച്ചു ഇവിടെ ഈ വൈക്കത്തപ്പനെയും തൊഴുതു എത്ര കാലം വേണമെങ്കിലും കഴിയാം ഒരിക്കലും എന്റെ കുട്ടി
നാട് വിട്ടു പോകരുത് പോയാല്‍ എന്നെ പോലെ നിന്നക്കും മരിച്ചു ജീവിക്കാം "
മാമിയുടെ മകന്‍ സുബ്ഭു വന്നു കുശലം ചോദിച്ചു
പിന്നെ മാമിയേയും കൂട്ടി നടന്നു നീങ്ങി
ഒരു വിധത്തില്‍ മാമി പോയത് നന്നായി അവരോടു ഞാന്‍ എങ്ങനെ പറയും
ഒരാഴ്ച കഴിഞ്ഞാല്‍ എന്നേയും ഇവിടെനിന്നു പറിച്ചു നടാന്‍ പോകുന്നു എന്ന് !

31 comments:

  1. ഒരു ചെറിയ ശ്രമം ഒരു കഥ(?) പറയാന്‍
    തെറ്റുകള്‍ ക്ഷമിക്കുക വായിച്ചു പറയുക എങ്ങനെ എന്ന്?

    ReplyDelete
  2. നല്ല കഥ.
    പറിച്ചു നടുമ്പോള്‍ വേരിന് കൂടെ അല്പം മണ്ണൂം നമ്മള്‍ എടുക്കും.അല്പം ഓര്‍മകള്‍ പോലെ...........

    ReplyDelete
  3. madichu nilkkaathe thudarnnolu maashe.
    ee changaathi koodeyundu !!!!!
    aashamsakal.
    -geetha-

    ReplyDelete
  4. കഥ നന്നായിട്ടുണ്ട്.
    ശരിക്കും പറിച്ച് നടൽ തന്നെയാണ്.

    ReplyDelete
  5. Dear Ramanika,
    Good story,could feel the emotions going thru the characters,actually i knew it was characters only when i read ur comment,u wrote well & expecting more from u.

    ReplyDelete
  6. ഇഷ്ടപ്പെട്ടു ട്ടോ...
    മറ്റെന്തിനെക്കാളും ഉപരിയായി എന്‍റെ ഗ്രാമത്തെയും, അവിടുത്തെ ചെറിയ ജീവിതത്തെയും സ്നേഹിക്കണേ വ്യക്തിയാ ഞാന്‍...
    അത് കൊണ്ട് തന്നെ ഈ കഥ...ഇഷ്ടപെടാതിരിക്കാന്‍ ആവില്ല...

    ReplyDelete
  7. സതി മേനോന്‍ -
    വളരെ നന്ദി ഉണ്ട് അഭിപ്രായം പറഞ്ഞതിന്
    -geetha- വളരെ സന്തോഷം നന്ദി
    വശംവദൻ- നന്ദി ഇനിയും വരുമല്ലോ അല്ലെ?
    Readers Dais - i am indeed thankful to you for the encouraging words
    കണ്ണനുണ്ണി- ഇഷ്ട്ടപെട്ടു എന്നറിഞ്ഞതില്‍ സന്തോഷം

    ReplyDelete
  8. നല്ല തുടക്കം, ശ്രമം നന്നായി.

    ReplyDelete
  9. Sukanya -നല്ല വാക്കുകള്‍ക്കു ആയിരം നന്ദി

    ReplyDelete
  10. നന്നായി, മാഷേ. മനസ്സിനക്കരെ എന്ന ചിത്രത്തിലെ കെ.പി.എ.സി. ലളിതയുടെ കഥാപാത്രത്തെ ഓര്‍മ്മിപ്പിച്ചു.

    ReplyDelete
  11. siva // ശിവ - hearty thanks
    ശ്രീ ആയിരം നന്ദി
    വയനാടന്‍ -അഭിപ്രായം പറഞ്ഞതിന് നന്ദി!

    ReplyDelete
  12. മനസ്സിനക്കരെ എന്ന സിനിമയിലെ കെ പി എ സി ലളിതയുടെ കഥാപാത്രം പോലെ മാമിയും നൊമ്പരമുണര്‍ത്തി ..കടന്നു പോകുന്നു ... മാമി ടെക്സാസില്‍ ആണെങ്കില്‍ ഇവിടെ കേരളത്തിലും എത്രയോ അമ്മമാര്‍ ഇങ്ങനെ ഒറ്റപ്പെട്ടു ജീവിക്കുന്നു ...

    ഒന്ന് മനസ്സ് തുറന്നു സംസാരിക്കാന്‍ ... പഴം പുരാണം പറഞ്ഞിരിക്കാന്‍ .. ഇഷ്ടപെട്ടവരെ കാണാന്‍ , ഒക്കെ കൊതിക്കുന്ന വാര്‍ദ്ധക്യങ്ങള്‍ സന്ദര്‍ശകരുടെ നോട്ടം വീഴാത്ത മുറിക്കോണുകളില്‍ ഗത കാല സ്മരണകളില്‍ കണ്ണും നട്ടു കിടക്കുന്നു ..

    ReplyDelete
  13. കഥ നന്നായിട്ടുണ്ട് ട്ടോ. ഒറ്റപ്പെടുന്നവര്‍ ജീവിതത്തില്‍ എത്രയോ? എല്ലാം ഉണ്ടെങ്കിലും ഒന്നും ഇല്ല എന്ന അവസ്ഥ ഭംഗിയായി പറഞ്ഞിരിക്കുന്നു!

    ReplyDelete
  14. നന്നായിട്ടുണ്ട്..

    ReplyDelete
  15. ishtaayi ...so touching ethrayo anubhavangalaanu ithu pole..

    ReplyDelete
  16. ആശയം വളരെ നന്നയിരിക്കുന്നൂ..കേട്ടൊ

    ReplyDelete
  17. ശാരദനിലാവ്‌ - ഇവിടെ വന്നു വായിച്ചു അഭിപ്രായം പറഞ്ഞ നല്ല മനസ്സിനു നന്ദി !
    SreeDeviNair.ശ്രീരാഗം - വിലപ്പെട്ട ആശംസകള്‍ നേര്‍ന്നതിന് നന്ദി !
    രാധ - കഥ നന്നായി എന്ന് കേട്ടതില്‍ സന്തോഷം
    മോഹനം നന്ദി !
    the man to walk with - thanks for the encouraging words
    bilatthipattanam - മുരളി ആകാശവാണി ഇന്റര്‍വ്യൂ( രണ്ടാം ഭാഗം 22/09/09) കേട്ടു അഭിനന്ദനങ്ങള്‍ !
    ഇവിടെ വന്നു അഭിപ്രായം പറഞ്ഞ നല്ല മനസ്സിനു നന്ദി

    ReplyDelete
  18. വളരെ നന്നയിരിക്കുന്നൂ.

    ReplyDelete
  19. Areekkodan | അരീക്കോടന്‍
    vannu abhiprayam paranjathinu nandhi!

    ReplyDelete
  20. ചോദിക്കാന്‍ നില്‍ക്കയായിരുന്നു എവിടേക്കാന്ന്.പിന്നെയാ അറിയുന്നത് കഥയാണെന്ന്. നല്ല കഥ. ‘ഒരു പിടി അരി മതി. അതിന്റെ വറ്റ് കുട്ടികള്‍ക്ക് കൊടുത്ത് നമുക്ക് ബാക്കി വെള്ളം കുടിക്കാം‘ ഇതൊക്കെ പ്രച്ചിലുകള്‍ മാത്രം. നമ്മള്‍ അയല്‍ക്കാരനെ ശ്രദ്ധിക്കന്‍ തുടങ്ങിയതാണിതിനൊക്കെ കാരണം.

    ReplyDelete
  21. OAB/ഒഎബി
    വിലപ്പെട്ട അഭിപ്രായത്തിനു നന്ദി!

    ReplyDelete
  22. നാട്ടിന്‍ പുറത്തെ ജീവിതം ഇഷ്ടപ്പെടുന്ന എല്ലാ പ്രവാസികളുടേയും മനസ്സിനെ തൊട്ടറിഞ്ഞ കഥ. വളരെ നന്നായിരിക്കുന്നു...

    ReplyDelete
  23. രജനീഷ്‌ കൊട്ടുക്കല്‍

    വന്നതിന്നും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി

    ReplyDelete
  24. പലതരത്തിലുള്ള പറിച്ചുനടലുകളും യാത്രകളും നമ്മള്‍ ജീവിതത്തില്‍ നടത്തുന്നു,എല്ലാം ഒരു വലിയ യാത്രക്ക് മുന്‍പുള്ള ചെറിയ യാത്രകള്‍ മാത്രം....
    നല്ല കഥ

    ReplyDelete
  25. നാട്ടിന്‍ പുറത്തെ ജീവിതം! അതിനു പകരം മറ്റൊന്നും ഉണ്ടാവും എന്ന് തോന്നുന്നില്ല
    കഥ വളരെ നന്നായിരിക്കുന്നു

    ReplyDelete
  26. കുഞ്ഞായി
    &
    അഭി
    നല്ലവാക്കുകള്‍ക്ക് ആയിരം നന്ദി

    ReplyDelete
  27. കഥ വളരെ നന്നായിരുന്നു. പറിച്ചു നടലിന്റെ വേദന ഞാന്‍ അറിഞ്ഞിട്ടില്ല , പക്ഷെ അത് അനുഭവിച്ചവരെ ഞാന്‍ കണ്ടിട്ടുണ്ട്. അത് കൊണ്ടു എനിക്ക് ഈ കഥ വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
  28. Jyothi Sanjeev

    അഭിപ്രായം പറഞ്ഞതിനും നന്ദി

    ReplyDelete