Sunday, August 2, 2009

കഥ.....കാരണം .........

കുറെ കാലങ്ങള്‍ക്ക് മുന്‍പ് ഒരു കഥ വായിച്ചതു ഇന്ന് ഓര്‍മ്മയില്‍ വന്നു
ഒരമ്മ പാടുപെട്ടു മകനെ പഠിപ്പിച്ചു ബുദ്ധിമുട്ട് മകന്‍ അറിയാതെ ഇരിക്കാന്‍ വേണ്ടി അവനെ അന്യ നാട്ടില്‍ നിറുത്തി പഠിപ്പിച്ചു. മകന്‍ നന്നായി പഠിച്ചു IAS പരിക്ഷ കടന്നു ഇന്റര്‍വ്യൂ നടക്കുന്ന ദിവസ്സം ആ അമ്മ മരിക്കുന്നു വിവരം അറിഞ്ഞ മകന്‍ എന്തുചെയ്യണം എന്നറിയാതെ വിഷമിക്കുന്നു അമ്മ ഒരു ഭാഗത്തും ഇന്റര്‍വ്യൂ മറു ഭാഗത്തും അവസാനം ഇന്റര്‍വ്യൂ എന്ന് തിരുമാനം എടുക്കുന്നു കുളിച്ചു റെഡി ആയി ഒരു ടാക്സിയില്‍ കയറി പോകേണ്ട സ്ഥലം പറഞ്ഞു കണ്ണ് അടച്ചിരുന്നു പ്രാര്‍ത്ഥിക്കുന്നു അമ്മക്ക് വേണ്ടി
കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ഡ്രൈവര്‍ " സാര്‍ സ്ഥലം എത്തി " കണ്ണ് തുറന്നു നോക്കുമ്പോള്‍ തന്റെ നാട്ടില്‍ , വീട്ടിനു മുന്‍പില്‍ നില്‍ക്കുന്നു.!
ഈ കഥ ഇന്ന് ഓര്‍ക്കാന്‍ ഒരു കാരണം .................


ഒരു മരണം അടുത്ത വീട്ടില്‍
വയസ്സായ ഒരു സ്ത്രീ മരിച്ചു
മരണം പലപ്പോഴും ദുഃഖം തരും
എന്നാലും ഈ മരണം ഒരു തരം ആശ്വാസം, സമാധാനം തരുന്നു
ആ അമ്മയുടെ കഥയിലേക്ക് അല്ല ജീവിതത്തിലേക്ക്
തമിഴ്നാട്ടില്‍ ജനിച്ചു കല്യാണം കഴിച്ചത് ഈ ഗ്രാമത്തില്‍ ജീവിക്കുന്ന ഒരു ഫോറസ്റ്റ് സെക്യൂരിറ്റി ഗാര്‍ഡ്‌ നെ
അന്ന് മുതല്‍ അവര്‍ ആ ഗ്രാമത്തിന്റെ ഭാഗമായി . ആറു കുട്ടികള്‍ ഉണ്ടായി, അതില്‍ ഒരാള്‍ മന്ദ ബുദ്ധിയും
അവസാനത്തെ പ്രസവം കഴിഞ്ഞ ഉടനെ ഭര്‍ത്താവ് കാന്‍സര്‍ മൂലം മരിച്ചു അപ്പോള്‍ മൂത്തമകള്‍ പത്താം ക്ലാസ്സ് കഴിഞ്ഞു നില്‍ക്കുന്നു ബാക്കി കുട്ടികള്‍ വിവിധ ക്ലാസ്സുകള്ളില്‍ . വീട്ടിലെ പറമ്പില്‍ നിന്ന് കിട്ടുന്ന വരുമാനം പിന്നെ ചെറിയ പെന്‍ഷന്‍ ഫോറസ്റ്റ് വകുപ്പില്‍ നിന്ന് . ഇതുവച്ച് ആ അമ്മയും മക്കളും ഭര്‍ത്താവിന്റെ അമ്മയും ജീവിച്ചു ആരെയും ആശ്രയിക്കാതെ
കുട്ടികളെ പഠിപ്പിച്ചു മൂന്ന് പെണ്‍ കുട്ടികളുടെ കല്യാണം, ഭര്‍ത്താവിന്റെ അമ്മയുടെ മരണം എല്ലാം നടന്നു
മൂത്ത ആണ്‍ കുട്ടി പ്രായപൂര്‍ത്തി എത്തിയപ്പോള്‍ അച്ഛന്റെ വകുപ്പില്‍ ജോലി കിട്ടി അപ്പോള്‍
പ്രശ്ശനം തീര്‍ന്നു എന്ന് കരുതി എന്നാല്‍ തിരിച്ചായിരുന്നു അവന്‍ ഉടനെ ലോണ്‍ എടുത്തു വീട് പണി നടത്തി പണി തീര്‍ക്കാന്‍ പറമ്പിലെ കുറച്ചു വിറ്റു. .
പിന്നെ അവന്‍ കല്യാണം കഴിച്ചു പ്രോബ്ലെംസ് ഇരട്ടിയായി പിന്നെ ആള്‍ താമസം മാറി, ഭാര്യ നാട്ടിലേക്ക്
രണ്ടാമത്തെ ആണ്‍ കുട്ടിയും ജോലി നേടി അങ്ങ് ബോംബയ്യില്‍ എന്നാലും ഇവര്‍ എല്ലാവരും വര്‍ഷത്തില്‍ രണ്ടു മൂന്ന് പ്രവസ്സ്യം ഇവിടെ വരും അമ്മയെ കാണ്ണാന്‍ അല്ല, ഇവിടെ നിന്ന് കാശ്ശൃം സാധനങല്ലും കൊണ്ടുപോകാന്‍! രണ്ടാമത്തെ മകന്റെ കല്യാണം കഴിഞ്ഞതോടു കുടി ആ അമ്മയും മകളും ഒറ്റപെട്ടു
താമസിയാതെ മറവി രോഗം ആ അമ്മയെ ബാധിച്ചു പിന്നെ പല പല അസുഖങ്ങള്‍ അവസാനം കിടപ്പായി
കൂടെ ഉള്ള ആ കുട്ടി ഒഴിച്ച് ഒരാള്‍ പോലും എത്തി നോക്കാറില്ല എട്ടു മാസങ്ങള്‍ കിടന്ന കിടപ്പില്‍ കിടന്നു
ശരിരം മുഴുവന്‍ ബെഡ് സോറും ആയി ആ അമ്മ നരകിച്ചു
മരിച്ചു എന്നറിഞ്ഞിട്ടും വന്നു വേണ്ടത് ചെയ്യാന്‍ കുട്ടികള്‍ എത്താന്‍ പിന്നെയും കാത്തിരിക്കേണ്ടി വന്നു
മരിച്ചു നാല് ദിവസം കഴിയുമ്പോഴേക്കും ആ വീട്ടില്‍ അടി പിടി ബാക്കി സ്വത്തു കിട്ടാന്‍
ആര്‍ക്കും വേണ്ടാത്ത ഒരു പെണ്‍കുട്ടി, നാല്‍പതു വയസ്സ് കഴിഞ്ഞ കുട്ടിയും ഈ ലോകവും ബാക്കി !

17 comments:

  1. മരണം പലപ്പോഴും ദുഃഖം തരും
    എന്നാലും ഈ മരണം ഒരു തരം ആശ്വാസം, സമാധാനം തരുന്നു!

    ReplyDelete
  2. വളരെ ദയനീയം !!

    "മരണം പലപ്പോഴും ദുഃഖം തരും
    എന്നാലും ഈ മരണം ഒരു തരം ആശ്വാസം, സമാധാനം തരുന്നു"

    വേദനിപ്പിക്കുന്ന വരികൾ

    ReplyDelete
  3. ഈ വാര്‍ത്ത വിഷമകരം..... എന്നാലും ആ മരണം ആശ്വാസകരം തന്നെയാവും....

    ReplyDelete
  4. ശരിരം മുഴുവന്‍ ബെഡ് സോറും ആയി ആ അമ്മ നരകിച്ചു
    നോവിന്‍റെ സ്പര്‍ശങ്ങള്‍

    ReplyDelete
  5. എന്താ ഈ മക്കള്‍ ഒക്കെ ഇങ്ങനെ? അവര്‍ ഓര്‍ക്കുമോ ഇതു പോലെ ഒരു അവസ്ഥ അവര്‍ക്കും നാളെ ഉണ്ടാകാം എന്ന് ?

    ReplyDelete
  6. സ്വാര്‍ത്ഥത എല്ലാ ബന്ധങ്ങളേയും ഇല്ലാതാക്കുന്നു. തനിക്കും വാര്‍ദ്ധക്യം വരുമെന്ന് ചിന്തിച്ചാല്‍ ആ അമ്മയെ അവഗണിക്കാനാകുമോ. മനസ്സില്‍ തട്ടി.
    palakkattettan.

    ReplyDelete
  7. വശംവദൻ
    siva // ശിവ
    വരവൂരാൻ
    Sapna Anu B.George
    പാവപ്പെട്ടവന്‍
    Sukanya
    keraladasanunni
    nandhi!

    ReplyDelete
  8. സ്വ്ത്തിനു വേണ്ടി അച്ഛനമ്മമാരെ തെരുവിലിറക്കിയ എത്ര വാര്‍ത്തകള്‍ നമ്മള്‍ കാണുന്നു?

    :(

    ReplyDelete
  9. ദു:ഖകരമായ സംഭവം...

    ReplyDelete
  10. രാമചന്ദ്രന്‍ വെട്ടിക്കാട്ട്,
    MyDreams,
    ചാണക്യന്‍
    ee sambhavam oru thudarkathayanu ennalum kandappol, arinjappol post idaan thonni
    athu vayichu abhiprayam paranjathinu
    nandhi
    nandhi
    nandhi!

    ReplyDelete
  11. ദുരിത ജീവിതത്തിനറുതിയായ് വന്ന മരണത്തെപ്പോലും സ്വസ്ഥമായി സ്വീകരിക്കാനാവാത്ത ദുര്‍വ്വിധി....ആ മകള്‍ അമ്മയുടെ അത്മാവിനെ തിരികെ വിളിച്ചിട്ടുണ്ടാവണം....

    ReplyDelete
  12. അമ്മ...

    അര്‍ത്ഥമോ?
    അര്‍ത്ഥശൂന്യതയോ?

    ReplyDelete
  13. പാവത്താൻ

    SreeDeviNair.ശ്രീരാഗം

    nandhi!

    ReplyDelete