Monday, June 1, 2009

അക്ഷരങ്ങളുടെ ശ്രീ കോവിലിലേക്ക്

ഇന്ന് ജൂണ്‍ ഒന്ന്. പതിവ് പോലെ ഞാന്‍ ഓഫീസിലേക്ക് . സ്കൂള്‍ തുറക്കുന്ന ദിവസം
വഴിയില്‍ ഒരുപാടു കുട്ടികള്‍, കുട, ബാഗ്‌, ടൈ അടക്കുമുള്ള ഫുള്‍ യുണിഫോമില്‍ .
അതില്‍ കുറേ പുതിയ മുഖങ്ങള്‍, അമ്മമാരുടെ കൂടെ. അവരുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു."ഞാന്‍ പോവില്ല " എന്ന് കരഞ്ഞു വാശിപ്പിടിക്കുന്നു ചിലര്‍ . എല്ലാവരും സ്കൂള്‍ ബസ്‌ വരുന്നതും കാത്തു നില്‍ക്കുന്നു.
മനസ്സ് പെട്ടെന്ന് വര്‍ഷങ്ങള്‍ പുറകോട്ടു പോയി
ഇപ്പോള്‍ എനിക്ക് പുതിയ കുടയും,ബാഗും ആയി നടക്കുന്ന എന്നെ കാണാം . ചേട്ടനും കൂടെ ഉണ്ട്.
ചേട്ടനും കൂട്ടുക്കാരും ഹോളിഡെയസ് -ലെ വീര ശൂര കഥകള്‍ കൈമാറുന്ന തിരക്കിലാണ് അവരെല്ലാവരും അതീവ സന്തോഷത്തിലും. എനിക്കാണെങ്കില്‍ സങ്കടവും ദേഷ്യവും എന്റെ കളിപാട്ടങ്ങള്‍ എന്നെ കാണാതെ വിഷമിച്ചു വീട്ടിലിരിക്കുന്നു എന്ന ചിന്ത എന്നെ കരയിക്കുന്നു . ഞാന്‍ പകുതിവഴിയെ തിരിച്ച് നടന്നു വീട്ടിലേക്ക് , എന്റെ കളിപാട്ടങ്ങളുടെ അരികിലേക്ക് . പക്ഷെ ചേട്ടന്‍ വിടുമോ ഉടനെ എനിക്കൊരു മിഠായി തന്നു വൈകിട്ട് കളിയ്ക്കാന്‍ കൊണ്ടുപോകാം എന്നൊക്കെ പറഞ്ഞു എന്നെ അക്ഷരങ്ങളുടെ ശ്രീകോവില്‍ എത്തിച്ചു. കൃത്യമായി പറഞ്ഞാല്‍ ഒന്നാംക്ലാസ്സില്‍ ബലമായി കൊണ്ടിരുത്തി.
എന്നെപോലെ കുറെ പേര്‍ എല്ലാവരും കരയുന്നു. ഞങ്ങളെ ഒക്കെ കൊണ്ടാക്കാന്‍ വന്ന എല്ലാവരോടുമായി " ഞാന്‍ നോക്കി കൊള്ളാം " എന്ന് ടീച്ചര്‍ .കുറച്ചു സമയം കഴിഞ്ഞു ക്ലാസ്സില്‍ ടീച്ചറും ഞങ്ങളും മാത്രം . ടീച്ചര്‍ വളരെ ശാന്തമായി ഒരു കഥ പറയാന്‍ തുടങ്ങി
മിനിട്ടുകള്‍ കൊണ്ട് എല്ലാവരും കഥയില്‍ മുഴുകി പതുക്കെ പ്പതുക്കെ സ്കൂള്‍ മനസ്സിനെ കീഴടക്കി.
അതിനു ശേഷം സ്കൂളിലേക്ക് പോകാന്‍ ഒരു മടിയും തോന്നിയിട്ടില്ല.
10.00 മണിക്കാണ് ക്ലാസ്സ്‌ പക്ഷെ എല്ലാവരും 9 മണിക്കേ സ്കൂളില്‍ എത്തും വീട്ടില്‍ നിന്ന് 5 മിനിറ്റ് മതി സ്കൂളില്‍ എത്താന്‍ കൂട്ടുകാരുമായി നടന്നു (ഓടി ) പോകുന്നത് വിവരിക്കാന്‍ പറ്റാത്ത ഒരു അനുഭൂതിയാണ്.
ഫുട്ബോള്‍, ഓട്ടം, ഹോം വര്‍ക്ക്‌ ചെയ്യല്‍ എല്ലാം കാലത്ത് സ്കൂളില്‍ വെച്ചാണ്.
സ്കൂള്‍ കിണറില്‍ നിന്ന് എത്ര വെള്ളം കുടിച്ചിരിക്കുന്നു. ബക്കറ്റില്‍ കൈവെച്ചു വെള്ളം കുടിക്കുന്നതിന്റെ ഒരു സ്വാദ് ഇന്നത്തെ തലമുറ എങ്ങനെ അറിയാന്‍! അവര്‍ ഇതുപോലെ പലതും മിസ്സ്‌ ചെയ്യുന്നു. ദിവസവും ഏഴു പിരീഡുകള്‍ കാലത്ത് 4 ഉച്ചക്ക് 3 ഇഷ്ടം പോലെ കളിയ്ക്കാന്‍ സമയം ! പരീക്ഷകള്‍ കൊണ്ട് കുട്ടികളെ പരിക്ഷിച്ചിരുന്നില്ല ഇന്നത്തെ പോലെ! ഓണം, ക്രിസ്മസ്, പിന്നെ വേനല്‍ അവധി ഇതിനു മുന്‍പായി പരീക്ഷകള്‍
പരീക്ഷകള്‍ കഴിഞ്ഞു വരുന്ന അവധിക്കാലം എല്ലാം മറന്നു ആഘോഷിക്കാന്‍ !

ഇത്രയും ഓര്‍ത്തു ഞാന്‍ എന്റെ ഓഫീസില്‍ എത്തി പക്ഷെ എന്റെ മനസ്സ് അപ്പോഴും ഒന്നാംക്ലാസ്സിലെ ആദ്യത്തെ ദിവസത്തില്‍ ത്തന്നെ !

28 comments:

 1. ഇന്ന് ജൂണ്‍ ഒന്ന് സ്കൂള്‍ തുറക്കുന്ന ദിവസം
  ഞാനും സ്കൂളിലേക്ക് -മനസ്സുകൊണ്ട്

  ReplyDelete
 2. നല്ല ഓര്‍മ്മകള്‍. ഞാനും എന്റെ സ്കൂളിലേയ്ക്ക് മനസ്സു കൊണ്ടൊരു യാത്ര നടത്തി തിരിച്ചു വന്നു...

  ‘സ്കൂള്‍ കിണറില്‍ നിന്ന് എത്ര വെള്ളം കുടിച്ചിരിക്കുന്നു. ബക്കറ്റില്‍ കൈവെച്ചു വെള്ളം കുടിക്കുന്നതിന്റെ ഒരു സ്വാദ് ഇന്നത്തെ തലമുറ എങ്ങനെ അറിയാന്‍!’

  ReplyDelete
 3. അതെ എല്ലാ ജൂണ്‍ 1 ഉം ഇതേ ഓര്‍മ്മകള്‍ ആണ് മനസ്സില്‍ ഉണ്ടാക്കുന്നത്.. ഇന്നൊരു ദിവസം എങ്കിലും മനസ്സ് കൊണ്ട് എങ്കിലും ഞാനും ഒരു സ്കൂള്‍ കുട്ടി ആവും

  ReplyDelete
 4. പഴയ സ്കൂളും അവിടത്തെ കിണറും കളിക്കളവുമെല്ലാം ഓര്‍മ്മയിലോടിയെത്തി ഇതു വായിച്ചപ്പോള്‍. നല്ല ഓര്‍മ്മകള്‍ പങ്ക് വെച്ചതിന് നന്ദി.

  ReplyDelete
 5. ശ്രീ പറഞ്ഞ പോലെ എനിക്കും തോന്നി, ബക്കറ്റ്‌ ചെരിച്ചു ഒരാള്‍ പിടിച്ച് മറ്റെയാള്‍ കൈകുമ്പിളില്‍ വെള്ളം കോരി കുടിച്ച്‌ ഉടുപ്പെല്ലാം നനഞ്ഞ കുട്ടിക്കാലം ഇന്നത്തെ കുട്ടികള്‍ മിസ്സ്‌ ചെയ്യുന്നു.

  ReplyDelete
 6. This comment has been removed by the author.

  ReplyDelete
 7. Nalla oru vishayaa thiranjeduthathu. Nannayittundu

  ReplyDelete
 8. പക്ഷെ,ഈ സൌഭാഗ്യങ്ങള്‍ നഷ്ട്ടപ്പെടുത്തുന്ന വിദ്യാലത്തില്‍ അല്ലെ ,താങ്കളുടെ മക്കളും.

  ReplyDelete
 9. വായിച്ചു അഭിപ്രായം അറിയിച്ച എല്ലാ നല്ല ഹൃദയങ്ങള്‍ക്കും നന്ദി

  ReplyDelete
 10. നല്ല പോസ്റ്റ്

  ReplyDelete
 11. ..ബക്കറ്റിലെ വെള്ളം കുടി...
  ബാക്കി വരുന്ന വെല്ലാം പെണ്‍കുട്ടികള്‍ക്ക് നേരെ തെറിപ്പിക്കുന്ന കുരുത്തക്കേടുകള്‍...
  എല്ലാം ഓര്‍മ്മകളുടെ ഓരത്ത് മയങ്ങുന്നു

  ReplyDelete
 12. എന്റെ അണ്ണാ എന്നെ ഇങ്ങനെ സെന്റി ആക്കാതെ, അല്ലാതെ തന്നെ ഒരു നഷ്ടങ്ങളുടെ കണക്കുകളെണ്ണി ജീവിയ്ക്കുന്ന ഒരു ലോല ഹൃദയനാ ഞാന്‍.
  താങ്കളുടെ വരികളിലൂടെ കടന്ന് ഞാനും എന്റെ പ്രൈമറി സ്കൂളിന്റെ കിണറ്റിന്‍ കരയിലെത്തി.
  ഒരു തൊട്ടിയെടുത്ത് വെള്ളത്തിലേയ്ക്കെറിഞ്ഞു, പിന്നെയത് ആവേശത്തോടെ കോരി മുകളിലെത്തിച്ചു, എന്നിട്ട് അണ്ണന്‍ പറഞ്ഞത് പോലെ തൊട്ടിയുടെ വായില്‍ കൈ വച്ച് തണുത്ത വെള്ളം ആവേശത്തോടെ ചുണ്ടിലേയ്ക്കടുപ്പിച്ചപ്പോള്‍ വയ്യറല്ല സത്യത്തില്‍ കണ്ണ് നിറഞ്ഞ് പോയി.
  അത് പോലെ സ്കൂളിലെ കിണറ്റിന്‍‌കരയില്‍ വച്ച് ഷോ കാണിക്കുമ്പോള്‍ വീട്ടിലെത്തുന്ന പരാതികളും ഓര്‍ത്ത്പോയി...

  ReplyDelete
 13. ലക്ഷ്മി,
  hAnLLaLaTh ,
  The Eye ,
  അജേഷ് ചന്ദ്രന്‍ ബി സി
  വിലപ്പെട്ട സമയത്തില്‍ കുറച്ചു എന്റെ പേജില്‍ ചിലവാക്കിയതിനു ആയിരമായിരം നന്ദി

  ReplyDelete
 14. അങ്ങനേം ഒരു കാലം.....ശരിക്കും ഒരു രസം ആയിരുന്നു.

  ReplyDelete
 15. തോമ്മ
  valare valare nandhi!

  ReplyDelete
 16. എല്ലാവര്ക്കും ഉണ്ടല്ലേ ഒരു ഒന്നാം തീയതി നൊസ്റ്റാള്‍ജിയ? എനിക്കും ഉണ്ട്.. പിന്നീട് മുതിര്‍ന്നപ്പോള്‍ , കൃത്യമായി ജൂണ്‍ ഒന്നാം തീയതി ആകുമ്പോള്‍ ഒന്നാം ക്ലാസ്സിന്റെ വാതില്‍ക്കല്‍ ചെന്ന് നില്‍ക്കും. എന്തിനാണെന്നോ അവിടത്തെ കൂട്ട നിലവിളി കേള്‍ക്കാന്‍.!!

  ReplyDelete
 17. ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്താൻ മോഹം
  അതാണ് എനിക്കും തോന്നുന്നത്

  ReplyDelete
 18. raadha
  thanks madam!
  അനൂപ്‌ കോതനല്ലൂര്‍,
  nandhiyundu maashe!

  ReplyDelete
 19. "ബക്കറ്റില്‍ കൈവെച്ചു വെള്ളം കുടിക്കുന്നതിന്റെ ഒരു സ്വാദ്" ഇത് എന്തൊക്കെയോ ഓർമിപ്പിക്കുന്നു.
  ആശംസകൾ

  ReplyDelete
 20. ഇവിടെ എത്താന്‍ വൈകിപ്പോയല്ലോ...
  ഒരുകാര്യത്തില്‍ ഞാന്‍ മാത്രമാണ്‌ ഭാഗ്യവാന്‍. ഒന്നാം ക്ളാസ്സില്‍ മൂന്നുകൊല്ലം പഠിച്ചു. മൂന്നുസ്കൂളുകളിലായി ആദ്യദിനം ഏതാണെന്നതിന്‌ ഒരു കണ്‍ഫ്യൂഷന്‍. ഓര്‍മ്മകളെ പിറകോട്ടു കൊണ്ടുപോയതിന്‌, ആ ആനന്ദം മനസ്സിലെങ്കിലും നിറച്ചു തന്നതിന്‌ നന്ദി...
  ആശംസകള്‍...

  ReplyDelete
 21. വശംവദൻ,
  രണ്ടു വേര്‍ഷനും വായിച്ചു അല്ലെ
  ഡബിള്‍ നന്ദി!
  കൊട്ടോട്ടിക്കാരന്‍..
  മൂന്ന് തവണ മൂന്ന് സ്കൂളിലായി ആദ്യദിനം അത് ഒരു ഭാഗ്യമായി തോന്നുന്നു ഇപ്പോള്‍!
  ഈ വഴി വന്നതിനു നന്ദി!

  ReplyDelete
 22. ഏട്ടനെക്കാത്തിരുന്നു ഞാന്‍...
  അന്ന്,നിറയും മിഴികള്‍ തുടയ്ക്കാതെ!

  നിമിഷങ്ങള്‍ ,വര്‍ഷങ്ങള്‍പോലെ...
  വിങ്ങിക്കരഞ്ഞുഞാന്‍,ഏട്ടനെക്കണ്ടപാടെ.....!

  ഓര്‍മ്മകള്‍ക്ക് മരണമില്ല...
  ബന്ധങ്ങള്‍ക്കും!

  ReplyDelete
 23. ഓര്‍മ്മകള്‍ക്ക് മരണമില്ല...
  ബന്ധങ്ങള്‍ക്കും!
  sathyam!

  ee vazhi vannathinu nalloru comment thannathinu
  nandhi!

  ReplyDelete
 24. നന്നായിട്ടുണ്ട്... ഒത്തിരി കഥകള്‍ പറയാനും കേള്‍ക്കാനുമുള്ള സ്കൂള്‍ തുറക്കുന്ന കാലം ഒരിക്കലും മറക്കാനാവില്ല .....

  ReplyDelete