Sunday, June 28, 2009

പ്രിയപ്പെട്ട ലോഹിത ദാസ്

ലോഹിത ദാസ് അന്തരിച്ചു ഹൃദയാഘാതം മൂലം കൊച്ചിയിലെ ഒരു സ്വകാര്യ ഹോസ്പിറ്റലില്‍ ഇന്ന് ഉച്ചക്ക് അദ്ദേഹതിന്റെ മരണം ഒരു തീരാ നഷ്ട്ടമാണ് രണ്ടു പ്രാവശ്യം അദ്ദേഹത്തെ കണ്ടിട്ടുണ്ട് സംസാരിച്ചിട്ടുണ്ട് കുറച്ചധികം നേരം സത്യന്‍ അന്തികാടിന്റെ വീണ്ടും ചില വീട്ടു കാര്യങ്ങളുടെ വര്‍ക്ക്‌ നടക്കുമ്പോള്‍ ഒരു കോമണ്‍ ഫ്രണ്ടിനോടൊപ്പം അദ്ദേഹം ചാലക്കുടിയില്‍ ആയിരുന്നു അന്ന് അവസാനം തൃശൂര്‍ രാംദാസ് തിയ്യറ്ററില്‍ സമസ്ത കേരളം പി.ഓ എന്ന സിനിമക്ക് പോയ്യപ്പോള്‍ അദ്ദേഹം ഉണ്ടായിരുന്നു പഴയ പരിചയം പറഞ്ഞപ്പോള്‍ രണ്ടുമിനുട്ട് സംസാരിച്ചു അദ്ദേഹതിന്റെ തിരക്കഥ മണ്ണിനോട് ചേര്‍ന്ന് നില്‍ക്കുന്ന കുറെ കഥാപാത്രങ്ങളെ നമുക്ക് തന്നിട്ടുണ്ട് കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ഗാനം കോല കഴല്‍ വിളി അതും അദ്ദേഹതിന്റെ രചനയാണ് കലാ ലോകത്തിനു ഒരു തീരാ നഷ്ട്ടം കുടി!

Thursday, June 25, 2009

precious കമന്റ്‌

ഇന്ന് ഞാന്‍ സന്തോഷത്തിലാണ്
കാരണം...........
ഒരു വര്‍ഷമായി ഞാന്‍ ഈ ബ്ലോഗ്‌ ലോകത്തിലുണ്ട് ഒരു ബ്ലോഗ്ഗര്‍ ആയി
പക്ഷെ എന്റെ നല്ല പാതിയോ കുട്ടികളോ എന്റെ പോസ്റ്റൊന്നും കാണാറില്ല ഇന്നവരെ അവര്‍ അത് വായിച്ചതായി ഞാന്‍ അറിഞ്ഞിട്ടുമില്ല
പക്ഷെ ഇന്ന് എന്റെ പോസ്റ്റില്‍( വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക) ഒരു കമന്റ്‌ കണ്ടു ഞാന്‍ അല്ഭുതപെട്ടു
എന്റെ മകള്‍ കമന്റ്‌ എഴുതിരിക്കുന്നു
അത് ശരിക്കും സന്തോഷം തരുന്നു
ദിസ്‌ ഈസ്‌a precious കമന്റ്‌ ഞാന്‍ അത് ഇവിടെ ചേര്‍ക്കാം അപ്പോള്‍ നിങ്ങളും സമ്മതിക്കും ഇറ്റ്‌ ഈസ്‌ എ ഗുഡ് കമന്റ്‌ എന്ന്.
there is some distance felt when i call you "dad" and i want to have that gone & for that i must call you "appa"
i have read all your posts here and in MANASSU.
i must say that i miss my grand mama more than you miss your mother. definitely it would have been great to be amidst both of you, but god willing is something different. i know how much you miss your mother i have seen tears in your eyes when some intimate scene comes in a movie between mother and son. really you are a great son! and grand ma was lucky that she had you as her son!you are a lovely daddy too!

അതിലും സന്തോഷം അതിലെ വാചകം i have read all your posts here and in MANASSU.
. അവള്‍ ഇതെലാം വായിക്കുന്നു എന്നുള്ളത് ശരിക്കും സന്തോഷം പകരുന്നു
എന്റെ സന്തോഷം ഞാന്‍ നിങ്ങളുമായി പങ്കു വയ്ക്കുന്നു !
....................................................................................

വീണ്ടും ഒരു ബ്ലോഗ്‌ മീറ്റ്‌
‘ജൂലൈ 26 നു ചെറായിയില്‍!
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെപ്പറയുന്ന ഫോൺ നമ്പരിൽ വിളീക്കുക.
ഹരീഷ് - 9447302370
ഇക്കാസ് - 9895771855

.....................................................................................

Friday, June 19, 2009

നാവില്‍ ഗുളികന്‍ കയറിയ നേരം!

ഇന്ന് ഞാന്‍ ഈ ബ്ലോഗ്‌ ലോകത്ത് വന്നിട്ട് ഒരു വര്ഷം തികയുന്നു
നെറ്റില്‍ മെയില്‍ നോക്കുക മെയില്‍ അയക്കുക കുറച്ചു ചാറ്റ് ചെയ്യുക ഇതെല്ലാമായിരുന്നു അന്ന് നേരം കളയാന്‍ ചെയ്തിരുന്നത് പിന്നെ e reading തലക്ക് പിടിച്ചു.
MT യുടെ അസുരവിത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം നെറ്റില്‍ ഉണ്ടെന്നറിഞ്ഞ് വായിക്കാന്‍ ശ്രമം തുടങ്ങി ഗൂഗിള്‍ വഴി സെര്‍ച്ച്‌ നടത്തിയപ്പോള്‍ മലയാളം ബ്ലോഗില്‍ എത്തിപെട്ടു പക്ഷെ അപ്പോഴും ഒരു ബ്ലോഗര്‍ ആവണം എന്നൊരു തോന്നല്‍ ഇല്ലായിരുന്നു rediff ഇല്‍ ഇംഗ്ലീഷ് ബ്ലോഗ്‌ വായിച്ചു അതിനു ശേഷം അതൊരു ശീലവും ആയി അവിടെ കണ്ട ഒരു പോസ്റ്റ്‌ എന്നെ വല്ലാതെ ബാധിച്ചു
ആ പോസ്റ്റ്‌ -
friends understand us more than we understand ourselves.....a shoulder to cry on......hands to hold .....someone to hug in happiness and sadness.
friends are hard to find.so if you have one now....cheerish them...keep them in your heart....treasure them...because once you lose them....you may not find another like them in this lifetime.
ഇത് വയുച്ചപ്പോള്‍ എന്റെ ക്ലോസ് ഫ്രണ്ടിനെ ഓര്‍ത്തു ഉടനെ ഞാനും എഴുത്ത് തുടങ്ങി ആദ്യത്തെ പോസ്റ്റ്‌ കഴിഞ്ഞവര്‍ഷം ജൂണ്‍ 19 നു ആ പോസ്റ്റ്‌ എന്റെ ഗ്രേറ്റ്‌ ഫ്രണ്ടിനു സമര്‍പ്പിച്ചു
ഇന്ന് ജൂണ്‍ 19 ഇന്നും ഞാന്‍ ഒരു ഫ്രണ്ടിനെ ഓര്‍ത്ത് എഴുതുന്നു


കഴിഞ്ഞൊരു പോസ്റ്റില്‍ ഒരു relation നഷ്ടമാകുമോ എന്ന് പേടിക്കുന്നതായി എഴുതിരുന്നു

ആ ബന്ധത്തെ കുറിച്ച്
1980 ഒരു ദിവസം പട്ടത്തുള്ള PSC ഓഫീസില്‍ ഒരു ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാന്‍ പോയി
ഉച്ചക്ക് 2.30 ആണ് ഇന്റര്‍വ്യൂ. ഞാന്‍ ഒരു 12 നു അവിടെ എത്തി. കുറച്ചു പേര്‍ വേറെയുമുണ്ട്‌
എല്ലാവരും പുസ്തകവും പേപ്പറും നോക്കി അവസാന തയ്യാര്‍ എടുപ്പിലാണ് എന്നാല്‍ ഒരാള്‍ മാത്രം വളരെ വിഷമിച്ചു നില്‍ക്കുന്നു ഞാന്‍ കുറച്ചുനേരം ശ്രദ്ധിച്ചു അപ്പോള്‍ ആള്‍ ചെറുതായി കരയുന്നത് കണ്ടു. എന്തുപറ്റി എന്നറിയാന്‍ അടുത്തുചെന്നു ചോദിച്ചു " എന്തുപറ്റി സുഹൃത്തേ ?"
തന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ല, കേരള സര്‍വകലാശാല അയച്ചു എന്നുപറയുന്നു പക്ഷെ കിട്ടിയില്ല, പ്രോവിഷണല്‍ എങ്കിലും ഇല്ലെങ്കില്‍ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാന്‍ പറ്റില്ല അതുകൊണ്ട് വിഷമിചിരിക്കുന്നു എന്ന് പറഞ്ഞു.
ഞാന്‍ " നമുക്കൊരു അവസാന ശ്രമം കുടി നടത്തിയാലോ ? ഒന്ന് സര്‍വകലാശാല ഓഫീസില്‍ പോയാലോ ?
ഒരു പരിചയകാരന്‍ അവിടെ ലൈബ്രറിയില്‍ ഉണ്ട് ആള് ഒരു യുണിയന്‍ നേതാവ് കൂടി ആണ് "
പിന്നെ രണ്ടു പേരും ഒരു ഓട്ടോയില്‍ അവിടെയെത്തി.ആളെ കണ്ടു 15 മിനുട്ടുകൊണ്ട് ഒരു ഡ്യൂപ്ലിക്കേറ്റ്‌ സര്‍ട്ടിഫിക്കറ്റ് കിട്ടി രണ്ടുപേരും ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്തു ജോലിയും കിട്ടി
ആ ഇന്റര്‍വ്യൂ ദിവസം മുതല്‍ നല്ലൊരു കൂട്ടുക്കാരനെയും കിട്ടി അതിനു ശേഷം ഞാന്‍ ഒരുപാടു തവണ അവന്റെ വീട്ടില്‍ പോയിട്ടുണ്ട്.അവന്‍എത്രയോ തവണ എന്റെ വീട്ടില്‍ വന്നിട്ടുണ്ട് അവന്റെ പെങ്ങളുടെ കല്യാണത്തിന് സ്വര്‍ണം എടുക്കാന്‍ വരെ ഞാനുണ്ടായിരുന്നു
എനിക്ക് എന്റെ വീട് പോലെ ഫ്രീഡം ഉള്ള വീടായിരുന്നു അവന്തെത്
കഴിഞ്ഞ മാസംവരെ ആ ബന്ധത്തില്‍ ഒരു പ്രശ്ശനവും ഇല്ലായിരുന്നു
പക്ഷെ ഞാന്‍ വെറുതെ പറഞ്ഞ ഒരു വാക്ക് ആ ബന്ധത്തെ ഉലച്ചു
ജനറല്‍ ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ ആവുന്ന സമയം ഞാന്‍ അവനെ വിളിച്ചുപറഞ്ഞു " തന്നെ കാസര്‍ഗോടിലേക്ക് തട്ടും, എന്റെ പേരായിരുന്നു ഞാന്‍ ഒഴിഞ്ഞു പകരം തന്നെ ഇട്ടു"
ഇത് വെറും തമാശക്ക് പറഞ്ഞതായിരുന്നു പക്ഷെ അത് സംഭവിച്ചു അന്നുമുതല്‍ ഞങ്ങള്‍ സുഖത്തിലല്ല
എത്രയോ പ്രാവശ്യം പറഞ്ഞു ഞാന്‍ വെറുതെ പറഞ്ഞതാന്നെന്നു പക്ഷെ അവന്‍ അത് കേള്‍ക്കാന്‍ കൂട്ടാക്കുന്നില്ല
ഇപ്പൊ ട്രാന്‍സ്ഫര്‍ നടന്നിട്ട് രണ്ടു രണ്ടര മാസം കഴിഞ്ഞു പക്ഷെ ആള്‍ ഇപ്പോഴും പിണക്കത്തിലാണ്
മറക്കില്ല സുഹ്രത്തേ നീ മറന്നാലും നിന്നെ ഞാന്‍
നിധി പോലെ നെഞ്ചില്‍ സൂക്ഷിച്ചിടുന്നു-നിന്നെ

കാലം ഈ ബന്ധം നല്ല ബന്ധമാക്കി തരും എന്ന് വിശ്വസിക്കുന്നു!


കഴിഞ്ഞ ഒരു വര്ഷം എന്നെ സഹിച്ച നിങ്ങളോടുള്ള നന്ദി ഹൃദയത്തിന്റെ ഭാഷയില്‍ രേഖപെടുത്തട്ടെ!
തെറ്റു കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി ഇനിയും എന്നെ സഹിച്ചാലും

....................................................................................

വീണ്ടും ഒരു ബ്ലോഗ്‌ മീറ്റ്‌
‘ജൂലൈ 26 നു ചെറായിയില്‍!
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെപ്പറയുന്ന ഫോൺ നമ്പരിൽ വിളീക്കുക.
ഹരീഷ് - 9447302370
ഇക്കാസ് - 9895771855

.....................................................................................

Saturday, June 13, 2009

ചെറിയ ഒരു (സ്വ) കാര്യം കൂടി..........

ചെറിയ ഒരു കാര്യം കൂടി
എന്റെ അമ്പതാമത്തെ പോസ്റ്റ്‌ ഇവിടെ
http://wwwmanassu-ramaniga.blogspot.com
http://www.ramaniga.blogspot.com/
http://vaakku.ning.com/profile/ramaniga
ഇത് മൂന്നും എന്റെ ബ്ലോഗ്ഗുകള്‍ ആണ്

ramanigayil- 32
മനസ്സില്‍ - 16
വാക്കില്‍- 2

എന്റെ പ്രൊഫൈലില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട് ഒരു ഗ്രേറ്റ്‌ ഫ്രണ്ടിനെ കുറിച്ച്
ഈ അമ്പതാമത്തെ പോസ്റ്റും ആ ഫ്രണ്ടിനുള്ള dedication ആണ്
മറക്കില്ല സുഹ്രുത്തേ നീ മറന്നാലും നിന്നെ ഞാന്‍
നിധി പോലെ നെഞ്ചില്‍ സൂക്ഷിച്ചിടുന്നു-നിന്നെ

Monday, June 8, 2009

ഒത്തുചേരാം ഒന്നിക്കാം !


വീണ്ടും ഒരു ബ്ലോഗ്‌ മീറ്റ്‌

ഈ മീറ്റ് ‘ജൂലൈ 26 നു ചെറായിയില്‍’ വച്ചു നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.
‘ബ്ലോഗർ സമ്മേളനം‘ എന്ന ഔപചാരികതയൊന്നും ഈ കൂട്ടായ്മക്ക് ഇല്ല. ബ്ലോഗുകളിൽ അവരവർ പങ്കുവയ്ക്കുന്ന അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ചർച്ചചെയ്യുവാനുള്ള വേദിയും അല്ല.
അതിനാൽ അങ്ങനെയുള്ള ചർച്ചകളും പ്രസംഗങ്ങളും ഈ ഒത്തുചേരലിൽ നമുക്ക് വേണ്ടാ. ഔപചാരികതയൊന്നുമില്ലാതെ വെറുതെയൊരു സുഹൃദ്സംഗമം എന്ന രീതിയിൽ ഇതിനെ കാണാനും മറ്റു ബ്ലോഗെഴുത്തുകാരെ പരിചയപ്പെടുവാനും താല്പര്യമുള്ള ആർക്കും ഇതിൽ പങ്കെടുക്കാം.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെപ്പറയുന്ന ഫോൺ നമ്പരിൽ വിളീക്കുക.
ഹരീഷ് - 9447302370
ഇക്കാസ് - 9895771855
ഞാന്‍ ഒരു മീറ്റ്‌ മിസ്സ്‌ ചെയ്തതാണ്‌ അതുകൊണ്ട് തന്നെ ഇത് മിസ്സ്‌ ആവാതെ ഇരിക്കണമേ എന്ന പ്രാര്‍ത്ഥന മാത്രമാണ് ഇപ്പോള്‍ മനസ്സിലുള്ളത്
എന്നെ പോലെ ഒരുപാടു പേര്‍ക്ക് പലപല കാരങ്ങള്‍ കൊണ്ട് കഴിഞ്ഞ മീറ്റില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല
ഒരു ഒത്തുചേരല്‍ എന്തിനും നല്ലതാണ്
നമുക്കൊന്ന് ഒത്തുചേരാം ഒന്നിക്കാം !

Monday, June 1, 2009

അക്ഷരങ്ങളുടെ ശ്രീ കോവിലിലേക്ക്

ഇന്ന് ജൂണ്‍ ഒന്ന്. പതിവ് പോലെ ഞാന്‍ ഓഫീസിലേക്ക് . സ്കൂള്‍ തുറക്കുന്ന ദിവസം
വഴിയില്‍ ഒരുപാടു കുട്ടികള്‍, കുട, ബാഗ്‌, ടൈ അടക്കുമുള്ള ഫുള്‍ യുണിഫോമില്‍ .
അതില്‍ കുറേ പുതിയ മുഖങ്ങള്‍, അമ്മമാരുടെ കൂടെ. അവരുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു."ഞാന്‍ പോവില്ല " എന്ന് കരഞ്ഞു വാശിപ്പിടിക്കുന്നു ചിലര്‍ . എല്ലാവരും സ്കൂള്‍ ബസ്‌ വരുന്നതും കാത്തു നില്‍ക്കുന്നു.
മനസ്സ് പെട്ടെന്ന് വര്‍ഷങ്ങള്‍ പുറകോട്ടു പോയി
ഇപ്പോള്‍ എനിക്ക് പുതിയ കുടയും,ബാഗും ആയി നടക്കുന്ന എന്നെ കാണാം . ചേട്ടനും കൂടെ ഉണ്ട്.
ചേട്ടനും കൂട്ടുക്കാരും ഹോളിഡെയസ് -ലെ വീര ശൂര കഥകള്‍ കൈമാറുന്ന തിരക്കിലാണ് അവരെല്ലാവരും അതീവ സന്തോഷത്തിലും. എനിക്കാണെങ്കില്‍ സങ്കടവും ദേഷ്യവും എന്റെ കളിപാട്ടങ്ങള്‍ എന്നെ കാണാതെ വിഷമിച്ചു വീട്ടിലിരിക്കുന്നു എന്ന ചിന്ത എന്നെ കരയിക്കുന്നു . ഞാന്‍ പകുതിവഴിയെ തിരിച്ച് നടന്നു വീട്ടിലേക്ക് , എന്റെ കളിപാട്ടങ്ങളുടെ അരികിലേക്ക് . പക്ഷെ ചേട്ടന്‍ വിടുമോ ഉടനെ എനിക്കൊരു മിഠായി തന്നു വൈകിട്ട് കളിയ്ക്കാന്‍ കൊണ്ടുപോകാം എന്നൊക്കെ പറഞ്ഞു എന്നെ അക്ഷരങ്ങളുടെ ശ്രീകോവില്‍ എത്തിച്ചു. കൃത്യമായി പറഞ്ഞാല്‍ ഒന്നാംക്ലാസ്സില്‍ ബലമായി കൊണ്ടിരുത്തി.
എന്നെപോലെ കുറെ പേര്‍ എല്ലാവരും കരയുന്നു. ഞങ്ങളെ ഒക്കെ കൊണ്ടാക്കാന്‍ വന്ന എല്ലാവരോടുമായി " ഞാന്‍ നോക്കി കൊള്ളാം " എന്ന് ടീച്ചര്‍ .കുറച്ചു സമയം കഴിഞ്ഞു ക്ലാസ്സില്‍ ടീച്ചറും ഞങ്ങളും മാത്രം . ടീച്ചര്‍ വളരെ ശാന്തമായി ഒരു കഥ പറയാന്‍ തുടങ്ങി
മിനിട്ടുകള്‍ കൊണ്ട് എല്ലാവരും കഥയില്‍ മുഴുകി പതുക്കെ പ്പതുക്കെ സ്കൂള്‍ മനസ്സിനെ കീഴടക്കി.
അതിനു ശേഷം സ്കൂളിലേക്ക് പോകാന്‍ ഒരു മടിയും തോന്നിയിട്ടില്ല.
10.00 മണിക്കാണ് ക്ലാസ്സ്‌ പക്ഷെ എല്ലാവരും 9 മണിക്കേ സ്കൂളില്‍ എത്തും വീട്ടില്‍ നിന്ന് 5 മിനിറ്റ് മതി സ്കൂളില്‍ എത്താന്‍ കൂട്ടുകാരുമായി നടന്നു (ഓടി ) പോകുന്നത് വിവരിക്കാന്‍ പറ്റാത്ത ഒരു അനുഭൂതിയാണ്.
ഫുട്ബോള്‍, ഓട്ടം, ഹോം വര്‍ക്ക്‌ ചെയ്യല്‍ എല്ലാം കാലത്ത് സ്കൂളില്‍ വെച്ചാണ്.
സ്കൂള്‍ കിണറില്‍ നിന്ന് എത്ര വെള്ളം കുടിച്ചിരിക്കുന്നു. ബക്കറ്റില്‍ കൈവെച്ചു വെള്ളം കുടിക്കുന്നതിന്റെ ഒരു സ്വാദ് ഇന്നത്തെ തലമുറ എങ്ങനെ അറിയാന്‍! അവര്‍ ഇതുപോലെ പലതും മിസ്സ്‌ ചെയ്യുന്നു. ദിവസവും ഏഴു പിരീഡുകള്‍ കാലത്ത് 4 ഉച്ചക്ക് 3 ഇഷ്ടം പോലെ കളിയ്ക്കാന്‍ സമയം ! പരീക്ഷകള്‍ കൊണ്ട് കുട്ടികളെ പരിക്ഷിച്ചിരുന്നില്ല ഇന്നത്തെ പോലെ! ഓണം, ക്രിസ്മസ്, പിന്നെ വേനല്‍ അവധി ഇതിനു മുന്‍പായി പരീക്ഷകള്‍
പരീക്ഷകള്‍ കഴിഞ്ഞു വരുന്ന അവധിക്കാലം എല്ലാം മറന്നു ആഘോഷിക്കാന്‍ !

ഇത്രയും ഓര്‍ത്തു ഞാന്‍ എന്റെ ഓഫീസില്‍ എത്തി പക്ഷെ എന്റെ മനസ്സ് അപ്പോഴും ഒന്നാംക്ലാസ്സിലെ ആദ്യത്തെ ദിവസത്തില്‍ ത്തന്നെ !