Wednesday, May 27, 2009

ചെറിയ സങ്കടങ്ങള്‍ വലിയ വളരെ വലിയ നഷ്ടങ്ങള്‍

കഴിഞ്ഞ കുറച്ചുദിവസങ്ങലായിട്ടു മനസ്സ് ശാന്തമല്ല ഒരു പാട് നഷ്ടങ്ങള്‍ ആ നഷ്ടങ്ങള്‍ കൊണ്ട് ഉണ്ടായ സങ്കടങ്ങള്‍....

ഹരിഷ്‌ ഭായ് ബ്ലോഗ്‌ മീറ്റ്‌ എന്ന് പറഞ്ഞ അന്ന് മുതല്‍ മനസ്സില്‍ കരുതിയതാണ് അതില്‍ പങ്കെടുക്കണം എന്ന്
എന്നാല്‍ സാധിച്ചില്ല ഇത് ഒരു വലിയനഷ്ടമാണ്
തൊടുപുഴ മീറ്റില്‍ പങ്കെടുക്കാതിരുന്നത് ഒരു നഷ്ടമായി, എന്നാല്‍ അതിനെ മനസ്സിന്റെ ഒരു വിങ്ങലാക്കി മാറ്റി അതില്‍ പങ്കെടുത്തു അതിനെ കുറിച്ച് എഴുതിയ എഴുത്തുക്കാര്‍, എന്റെ സ്വന്തം നാട്ടുക്കാരി ആയ typist/എഴുത്തുകാരി ചേച്ചിയെ പോലുള്ളവര്‍
തൊടുപുഴ മീറ്റിന്റെ വിവരങ്ങള്‍, പടങ്ങള്‍ എല്ലാം വായിച്ചപ്പോള്‍, കണ്ടപ്പോള്‍ ആ നഷ്ടം ഒരു വലിയ സങ്കടമായി മാറി
തൊടുപുഴ ബ്ലോഗ്‌ മീറ്റിന്റെ വിവരങ്ങള്‍, മീറ്റില്‍ പങ്കെടുത്തിരുന്നാല്‍ പോലും ഇത്ര രസകരം ആയിട്ടുണ്ടാവുമോ
എന്ന തരത്തില്‍ ഒന്നിനെ ഒന്ന് വെല്ലുന്ന വിവരണങ്ങള്‍ തന്ന ബ്ലോഗര്‍മാര്‍ -
1. ധനേഷിന്റെ പോസ്റ്റ് ..

2. നാട്ടുകാരന്റെ പോസ്റ്റ്

3. കാന്താരിക്കുട്ടിയുടെ പോസ്റ്റ്

4. ലതിചേച്ചിയുടെ പോസ്റ്റ്

5. മണികണ്ഠന്റെ പോസ്റ്റ്

6. എഴുത്തുകാരി ചേച്ചിയുടെ പോസ്റ്റ്

7. വഹാബിന്റെ പോസ്റ്റ്
--------ആ സങ്കടം നഷ്ടം ഒരു തീരാ ദുഖമാക്കി
നഷ്ടം no 2
എനിക്കു വളരെ വേണ്ടപെട്ട ഒരു ചേച്ചിയുടെ വേര്‍പ്പാട് ഞങ്ങള്ളുടെ വീട്ടിലെ എല്ലാ കാര്യങ്ങള്ളിലും ചേച്ചി ഉണ്ടാവാറുണ്ട് അവരുടെ വേര്‍പ്പാട് ഒരു ദുഖമായി മാറി
നഷ്ടം no 3 (?)
ഞാന്‍ അമുല്യമായി കരുതുന്ന ഒരു relation നഷ്ടപെടുമോ എന്നാ ഒരു ഭയം അതുമൂലം മനസ്സില്‍ ഉള്ള ഒരു സങ്കര്‍ഷം ........................

18 comments:

 1. ബ്ലോഗ്‌ മീറ്റില്‍ പങ്കെടുകതിരുന്നതിന്റെ ഏറ്റവും വലിയ നഷ്ട്ടം കപ്പയും, മുളക് ചമന്തിയും പിന്നെ കട്ടന്‍ ചായയും നഷ്ട്ടങ്ങള്‍ കൂടുന്നു ................

  ReplyDelete
 2. ഒന്നാമത്തെ നഷ്ടം നമുക്ക് ഇനിയുള്ള മീറ്റുകളിൽ പങ്കെടുത്തു കൊണ്ടു തീർക്കാം

  രണ്ടാമത്തെ നഷ്ടം ഒരു നഷ്ടം തന്നെയാണു.അനുശോചനങ്ങൾ

  മൂന്നാമത്തേത് ഉള്ളിലുള്ള ഭയം മാത്രമാണു.ആ റിലേഷൻ അതു പോലെ തന്നെ തുടരാൻ ഞങ്ങളും പ്രാർഥിക്കിക്കാം

  ReplyDelete
 3. വിഷമിക്കണ്ടാ..... ജീവിതമല്ലേ.

  ReplyDelete
 4. നഷ്ടങ്ങളാണ് സുഹൃത്തേ നമുക്ക് നേട്ടത്തിന്‍റെ മൂല്യം മനസ്സിലാക്കി തരുന്നത്. നേട്ടങ്ങളില്‍ അഹങ്കരിക്കാതിരിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നതും അതേ നഷ്ടങ്ങള്‍ തന്നെ. എന്നിരുന്നാലും ചില നഷ്ടങ്ങള്‍ നഷ്ടങ്ങളായി തന്നെ തുടരും. ഇനിയൊരര്‍ത്ഥത്തില്‍ ജീവിതം നഷ്ടപ്പെടുവാനുള്ളതാണ്. അവസാനം ഈ ദേഹം പോലും ത്യജിച്ച് നാം അരങ്ങൊഴിയുന്ന നാടകവേദി മാത്രമാണ് ഭൂമി.

  നന്മ വരട്ടെയെന്നും, മനസ്സ് ശാന്തമാകട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു

  സ്നേഹപൂര്‍വ്വം

  ReplyDelete
 5. പേടിക്കണ്ടാട്ടോ, ഇനി നല്ലതെ വരു

  ReplyDelete
 6. വിഷമങ്ങള്‍ എല്ലാവര്ക്കും ഉണ്ടാവില്ലേ മാഷെ. അതൊക്കെ അതിന്റെ വഴിക്കങ്ങു പോട്ടെ

  ReplyDelete
 7. നഷ്ടം ഒന്നു നികത്താം. രണ്ടാമത്തെ നഷ്ടം - നമ്മള്‍ നിസ്സഹായര്‍ അല്ലെ? മൂന്നാമത്തെത് ഭയം ആണ് നഷ്ടമാകില്ലെന്ന് പ്രാര്‍ഥിക്കാം.

  ReplyDelete
 8. സാരമില്ലെന്നേ ....
  എന്നുപറയുന്നില്ല.

  ReplyDelete
 9. ഉത്കണ്ഠ ഭ്രാന്തമായ അവസ്ഥയിലാക്കും മനസ്സിനെ..
  സങ്കടങ്ങളെ ചേര്‍ത്ത് പിടിക്കാന്‍ പഠിക്കുക.
  അപ്പോള്‍ അവ നമ്മെ പീഡിപ്പിക്കില്ല...

  ....ആ ബന്ധം തുടര്‍ന്നും നല്ല രീതിയില്‍ തുടരാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു..

  ReplyDelete
 10. ശ്രീകുമാരന്‍ തമ്പിയുടെ വാക്കുകള്‍ കടമെടുത്തു പറയട്ടെ!
  "എല്ലാര്‍ക്കും ഇപ്പോഴും എല്ലാം തികഞ്ഞാല്‍ സ്വര്‍ ലോകത്തിനെ വെറുക്കില്ലേ, നമ്മള്‍ സ്വര്‍ ലോകത്തിനെ വെറുക്കില്ലേ...."
  സമാധാനിക്കുക.
  സസ്നേഹം,
  വാഴക്കോടന്‍

  ReplyDelete
 11. ചില നഷ്ടങ്ങൾ നികത്താനാകില്ല, എങ്കിലും നേരിടുക തന്നെ വേണ്ടേ?
  മനസിന് സമാധാനം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു

  ReplyDelete
 12. കാന്താരി ചേച്ചി പറഞ്ഞ പോലെ മീറ്റ് ഇനിയായാലും കൂടാമല്ലോ..രണ്ടാമത്തേത് തീര്‍ച്ചയായും വിഷമിപ്പിക്കുന്നത് തന്നെ.. പിരിഞ്ഞു പോയവരുടെയോരമ്മകള്‍ നമ്മുടെയുള്ളില്‍ നിന്നുമത്ര വേഗം മാഞ്ഞു പോകില്ല..ആ ചേച്ചിയുടെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കൂ..മൂന്നാമത്തേത്.,പേടിക്കും പോലെയൊന്നും സംഭവിക്കാതിരിക്കട്ടെ...തുടര്‍ന്നും പഴേ പോലെ മുന്നോട്ട് പോവാനാവട്ടെ...

  ReplyDelete
 13. കാന്താരിക്കുട്ടി - ഈ വാക്കുകള്‍ ഒരു ടോണിക് പോലെ ഗുണം ചെയ്തു.
  പി.സി. പ്രദീപ്‌ - നന്ദി
  ജയകൃഷ്ണന്‍ കാവാലം- നേട്ടങ്ങളില്‍ അഹങ്കരിക്കാതിരിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നതും അതേ നഷ്ടങ്ങള്‍ തന്നെ ഇതും നല്ലൊരു പാഠം!
  അരുണ്‍ കായംകുളം- നന്ദി
  സുദേവ് - നല്ല വാക്കുകള്‍ക്കു നന്ദി
  Sukanya -നല്ല വാക്കുകള്‍ക്കു നന്ദി
  നീരജ----നല്ല വാക്കുകള്‍ക്കു നന്ദി
  ഹന്ല്ലലത്- സങ്കടങ്ങളെ ചേര്‍ത്ത് പിടിക്കാന്‍ ശ്രമിക്കാം
  വാഴക്കോടന്‍ ‍// വഴകോടന്‍- എല്ലാം കിട്ടിയ്യാല്‍ പിന്നെ നാം ദൈവത്തെ മറക്കിലെ !
  വശംവദൻ -നന്ദി
  Rare റോസ്- നന്ദി

  ReplyDelete
 14. വിയോഗങ്ങള്‍ നമുക്ക് വേദനയെങ്കിലും അനിവാര്യമല്ലേ അത് മറന്നേ മതിയുള്ള് ,രണ്ടാമത്തെ ഒരു ബ്ലോഗ്ഗ് മീറ്റിനെ കുറിച്ച് ആലോചിക്കുന്നുണ്ട് ചിലരുടെ അഭിപ്രായം കുടി അറിഞ്ഞാല്‍ അറിയിക്കാം .വിക്കവാറും ഓണം അടുപിച്ചു

  ReplyDelete
 15. കുമാരന്‍ | kumaran
  പാവപ്പെട്ടവന്‍ ,
  നല്ല വാക്കുകള്‍ ശരിക്കും ശാന്തി തരുന്നു മനസ്സിന്
  നന്ദി!

  ReplyDelete
 16. താങ്കളുടെ മനസ്സ് ഇപ്പോൾ ശാന്തമായിരിക്കുമെന്ന് കരുതട്ടേ...

  ReplyDelete
 17. ചെറിയപാലം
  nandhi

  ReplyDelete