Friday, May 1, 2009

നന്ദി ആരോടു ചൊല്ലേണ്ടു ഞാന്‍ ......

കഴിഞ്ഞ ദിവസം ഒരു മീറ്റിംഗില്‍ പങ്കെടുക്കാന്‍ എനിക്ക് തല സ്ഥാനത്തേക്ക് പോകേണ്ടി വന്നു .അവസാന നിമിഷത്തില്‍ വന്ന "അസ്സയിന്മെന്‍റ്" ആയതുകൊണ്ട് ഒരു തയ്യാറെടുപ്പും കഴിഞിരുന്നില്ല.
ഒഫീഷ്യല് യാത്ര ആയതുകൊണ്ട് തലേ ദിവസ്സത്തെ "വേണാട് " എ സി ചെയര് കാറില്‍ പോകാന്‍ തിരുമാനിച്ചു വണ്ടിയില്‍ ഇരുന്നു വല്ലതും എഴുതി ഉണ്ടാക്കാം എന്ന ഒരു ചിന്തയുമുണ്ടാരിരുന്നു ഈ തിരുമാനത്തിന്റെ പിന്നില്‍.

ഇന്ത്യന്‍ റെയില്‍വേ സമയം പാലിക്കുന്നതില്‍ വളരെ മുന്നേറിയിരിക്കുന്നു. കൃത്യം3 മണിക്ക് തന്നെ വണ്ടി തൃശ്ശൂരില്‍ വന്നു
5 മിനുടിന്നുള്ളില്‍ പുറപ്പെട്ടു.സീറ്റില് ഇരുന്നു അടുത്ത ദിവസത്തെ മീറ്റിംഗില്‍ എന്തൊക്കെ പറയണം എന്ന് ചിന്തിക്കുവാന്‍ തുടങ്ങി.പത്തിരുപതു മിനുട്ടുകള് കൊണ്ട് വണ്ടി ഇരിഞ്ഞാലകുടയില്‍ എത്തി. ഒഴിഞ്ഞു കിടക്കുന്ന എന്റെ
അടുത്ത സീറ്റില്‍ ആരാവരിക എന്നാ ഒരു ഉത്കണ്ഠ മനസ്സിലുണ്ടായിരുന്നു..."എടി റോസിയെ" എന്നുള്ള വിളി എന്നെ ചിന്തയില്‍ നിന്നുണര്ത്തി.അമ്മായിഅമ്മയും(?)റോസിയും സീറ്റില്‍ വന്നിരുന്നു പെട്ടികള്‍ ബാഗുകള്‍ എല്ലാം ഒതുക്കി വച്ച് തുടങ്ങി കുറ്റം പറച്ചില്‍ അയല്‍ക്കാരെയും, നാട്ടുക്കാരെയും,പിന്നെ വീട്ടുക്കാരെയും ബാക്കി വെക്കാതെ അതും ഉറക്കെ ആ കമ്പാര്‍ട്ട് മെന്റ് മുഴുവന്‍ കേള്‍ക്കുന്ന വിധത്തില്‍ എന്റെജോലിതടസ്സപെട്ടു എന്ന് പറയേണ്ടതില്ലല്ലോ പിന്നെഉറങ്ങാന്‍ശ്രമിച്ചുപക്ഷെഅതുംനടന്നില്ല (കുടുംബ പുരാണം കേള്‍ക്കുമ്പോള്‍,അതും ഫ്രീ ആയിട്ട്, ആരെങ്കിലും ഉറങ്ങുമോ അല്ലേ? )
രണ്ടുപേരുംഅവിരാമംതുടര്‍ന്നുകൊണ്ടിരുന്നുഅവരുടെജോലി, തിരുവനതപുരം എത്തുന്നത് വരെ ഇവരെകുടാതെമൊബൈലില്‍ മലയാളത്തിലും, ഇംഗ്ലീഷിലും ,തമിഴിലും ഹിന്ദിയിലും കാടു കയറി കുറച്ചു പേര്‍ പിന്നെ കാപ്പി ചായ വില്പനക്കാരുടെ പരക്കം പാച്ചില്‍ എല്ലാം കൂടി യാത്ര ക്ലേശകരമാക്കി ഉദ്ദേശിച്ച ജോലിയും തീര്‍ക്കാനായില്ല. പക്ഷെ ഒരു കുടുംബ പുരാണം കേട്ടു നിര്‍വൃതികൊണ്ടു. മനസ്സും തണുത്തു! അന്നത്തെ രാത്രി ഉറക്കം കളഞ്ഞു എന്റെ ജോലി ചെയ്തു തീര്‍ത്തു റോസിക്കും കുടുംബത്തിന്നും, മൊബൈലില്‍ കാടു കയറിയ സഹ യാത്രികര്‍ക്കും ,ചായ കാരനും നന്ദി എങ്ങനെ പറയാതിരിക്കും അതുകൊണ്ട് "നന്ദി"

21 comments:

 1. ട്രെയിന്‍ യാത്ര എനിക്ക് ഇഷ്ട്ടമാണ്
  പക്ഷെ ഇത്തവണ ......

  ReplyDelete
 2. ആ പരദൂഷണം കേട്ടതു വച്ചൊരു കഥയെഴുത് മാഷേ..

  ReplyDelete
 3. train yathra enikkishtamalla...pakshe ingane chila upakarangal ullathu nallathaanu

  ReplyDelete
 4. ..പല ജീവിതങ്ങളെയും അറിയാന്‍ ട്രെയിന്‍ യാത്രകള്‍ ഉപകാരപ്പെടും...

  ReplyDelete
 5. ഹരീഷ് തൊടുപുഴ ,
  നന്ദി
  സമയമായില്ലപോലും കഥ എഴുതാന്‍!
  Jayesh San,
  നന്ദി
  hAnLLaLaTh
  അതു ശരിയാണ് പലതരം ജീവിതങ്ങളും കാണാം യാത്രകളില്‍
  നന്ദി

  ReplyDelete
 6. “ഉല്കണ്ട” തെറ്റ്. തിരുത്തുമല്ലോ.
  ചില യാത്രകൾ ഇതു പോലെ ബോറായിരിക്കും.

  ReplyDelete
 7. കുമാരന്‍*kumaran,
  തെറ്റു ചൂണ്ടി കാട്ടിയതിനു ആദ്യമേ നന്ദി പറയട്ടെ
  ഇംഗ്ലീഷില്‍ എഴുതി മലയാളത്തില്‍ ആക്കുമ്പോള്‍ തെറ്റുകള്‍ വരുന്നു
  ഇനി ശ്രദ്ധിക്കാം
  ഇവിടെ വന്നു അഭിപ്രായം ഇനിയും പറയുമല്ലോ!

  ReplyDelete
 8. പി.ആര്‍.രഘുനാഥ്
  ivide vannu abhiprayam paranjathinu nandhi

  ReplyDelete
 9. ഈ ബോറന്‍ യാത്രയില്‍നിന്നാവും വല്ലതും എഴുതാന്‍ കിട്ടുക.ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴെങ്കിലും.. ആ പരദൂഷണപാര്‍ട്ടി തന്നെ പോരെ..

  ReplyDelete
 10. ഇതാണ്` യോഗം ! ഇനി അടുത്ത യാത്രയ്ക്കവട്ടെ...അപ്പൊ എഴുതാം

  ReplyDelete
 11. ചില അവതാരങ്ങള്‍ കു‌ടിയാല്‍ പിന്നെ ആ ദിവസ്സം പോയി. നമുക്ക് അത്രയും ക്ഷമയുണ്ടായിരുന്നന്നു അപ്പോളാണ് നമ്മള്‍ അറിയുന്നത്

  ReplyDelete
 12. സമാന്തരന്‍ ,
  കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍
  &പാവപ്പെട്ടവന്‍
  എന്റെ പേജില്‍ വന്നു വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി

  ReplyDelete
 13. ബഹദൂറിന്‍റെ ഏതോ ഒരു പഴയ സിനിമയില്‍ റയില്‍വേ പ്ലാറ്റ്ഫോമിലെ ചായ വില്പന മതിയാക്കി വീട്ടില്‍ വന്ന സമയം ഉറങ്ങാന്‍ കഴിയാതെ 5 HP യുടെ ഒരു മോട്ടോര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു ഉറങ്ങിയ ഒരു രംഗം ഓര്‍ത്തു പോയി......

  ReplyDelete
 14. SAMAD IRUMBUZHI,
  valare valare santhosham ivide vannu abhiprayam paranjathinu!

  ReplyDelete
 15. അനുഭവമാണ് ഗുരു ( ചില അനുഭവങ്ങള്‍ കുരുവാകും )

  ReplyDelete
 16. പണ്യന്‍കുയ്യി
  ivide vannu abhiprayam paranjathinu!

  ReplyDelete
 17. നന്ദി പറയാതിരിക്കുക
  ഒരിക്കലും!
  മനസ്സില്‍ സൂക്ഷിക്കുക
  എപ്പോഴും!


  സസ്നേഹം,
  ശ്രീദേവിനായര്‍

  ReplyDelete
 18. ivide vannu abhiprayam parnja ellavarkkum
  NANDHI!

  ReplyDelete