Saturday, April 18, 2009

" അതു ഞാനാണ് "

ഇലക്ഷന്‍ വരുന്നു എന്നറിഞ്ഞാല്‍ പത്ര ദൃശ്യ മാധ്യമങ്ങള്‍ എല്ലാം അത് ഒരു ഉത്സവം ആക്കി ആഘോഷിക്കാന്‍ തയ്യാറെടുക്കും കഴിഞ്ഞ ഒരു മാസം നാം ശരിക്കും അത് കണ്ടതാണ് വീ എസ്സും പ്രതിപക്ഷവും ശരിക്കും ഇഞ്ചോട് ഇഞ്ച് പോരാടി ഇനി ജനം കനിയണം അടുത്ത അഞ്ചുവര്‍ഷം നാം ആരെ സഹിക്കണം എന്നറിയാന്‍
കാത്തിരിക്കാം
എന്നാല്‍ ഇലക്ഷന് വരുന്നു എന്ന് കേട്ടാല്‍ തന്നെ സര്‍ക്കാര്‍ , അര്ദ്ധസര്‍ക്കാര്‍ , ബാങ്ക് ജീവനക്കാര്ക്ക് ഇലക്ഷന് ഡ്യുട്ടി എന്ന പേടി സ്വപ്നവും കൂടെ വരും. എല്ലാ 5 വര്‍ഷവും ഈ പേടിസ്വപ്നം അനുഭവിക്കാന് വിധിക്ക പെട്ടവരാണല്ലോ ഇവര്‍. ഈ കഴിഞ്ഞ ഇലക്ഷനില്‍ എനിക്കുമുണ്ടായിരുന്നു ഡ്യുട്ടി പ്രിസൈടിംഗ് ഓഫീസര്‍ ആയിട്ട്.(ഭാഗ്യം ഇതാവണം ഇതുമാത്രമായിരിക്കണം കാരണം ഇത്തവണ ഡ്യുട്ടി ഇല്ല) വിഷു ആഘോഷിക്കാന് വരെ കഴിയാത്തവിധം ഇലക്ഷന് പനിപിടിപ്പെട്ടു തലേ ദിവസം കാലത്ത് 8 മണിക്ക് കളക്ഷന് സെന്ററില് എത്താന്‍ ആയിരുന്നു ഉത്തരവ് .അതുകൊണ്ട് തന്നെ കൊച്ചുവെളുപ്പാന്‍ കാലത്തേ വീട്ടിന്നു ഒരു കട്ടനും അടിച്ചു പുറപെട്ടു. ലോറിയും, വാനും പിടിച്ചു 8 .05 എത്തേണ്ട സ്ഥലത്ത് എത്തി . അവിടെ എന്നെപോലെ കുറെ അധികം നിര്ഭാഗൃവാന്മാര്‍ എവിടെ റിപ്പോര്ട്ട് ചെയ്യണമെന്നറിയാതെ തെക്കോട്ടും വടക്കോട്ടും നെട്ടോട്ടം ഓടുന്നത് കണ്ടു. ഒരു അര മണിക്കൂര് കഴിഞ്ഞപ്പോള് ഹെല്പ് ഡസ്ക് തുറന്ന വിവരം അറിയിപ്പായി. അവിടെ പോയപ്പോള്‍ വളരെ സാവധാനം എന്റെ കയ്യിലെ ഓര്ഡര് വാങ്ങിച്ചു നോക്കിട്ടു പറഞ്ഞു "പോയി ചായ കഴിച്ചു വരു ഒരു മണിക്കൂര് കഴിയുമ്പോള്‍ പേരുകള്‍ വിളിക്കും ആപ്പോ അവിടെ ചെന്ന് സാമഗ്രഹികള്‍ കല്ലകെറ്റ് ചെയ്തു ടീമിലെ ബാക്കി നാല് പേരേയും കൂട്ടി എല്ലാം ഒത്തു നോക്കി റെഡി ആവുക ,2 മണിക്ക് ബസ് പുറപെടും" ആന്ജ്ഞ ധിക്കരിക്കാന്‍ സാധിക്കാത്തത് കൊണ്ട് ശിരസാ വഹിച്ചു .
കയ്യില്‍ ഉണ്ടായിരുന്ന മാസികയില്‍ മുഴുകി . ഒരു മണിക്ക് മുമ്പായി സാമഗ്രഹികള്‍ കല്ലകെറ്റ് ചെയ്തു ബാക്കി ടീം അംഗങ്ങളെ കൂട്ടി ബസ് വരുന്നതും കത്ത് നില്പ്പായി. ബസ് വന്നപ്പോള്‍ ടീമിലെ വനിതാ അംഗം " സാറേ ഞാന്‍ നാളെ അവിടെ എത്തിയാ പോരേ വീട്ടില് കുറച്ചധികം പണി ഉണ്ട്" സത്യത്തില് അതുവരെ കടിച്ചമര്ത്തിയ ദേഷ്യം അവരോടു തീര്ത്തു. പിന്നെ ആരും ഒന്നും മിണ്ടിയ്യില്ല.ബസ് രണ്ടു മണിക്ക് പുറപെട്ടു അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സ്ഥലത്തെത്തി . ഒരു വളം ഡിപ്പോ ആണ് ബൂത്താക്കിരിക്കുന്നത് ആവശ്യത്തിനു ഒരു മേശ പോലും ഇല്ല.
ഇത്രയും ആയപ്പോള്‍ ശരിക്കും ദേഷ്യം വന്നു. കയ്യിലെ സാധങ്ങള്‍ എല്ലാം ഒരു മൂലയില്‍ ഇട്ടു . കുറച്ചു കഴിഞ്ഞപ്പോള്‍ വില്ലേജ് ഓഫീസര്‍ വന്നു അടുത്ത വീട്ടില്‍ നിന്ന് രണ്ടു ബെഞ്ചും മേശയും എത്തിച്ചു. പിന്നെ ബൂത്ത് സെറ്റ് ചെയ്യാന്‍ തുടങ്ങി.
എല്ലാം കഴിഞ്ഞപ്പോള് സമയം 6 മണി. ഞാന് ആ വനിതാ അംഗത്തിനെ വിളിച്ചു " ഇനി വേണമെങ്കില് പോകാം പക്ഷെ നാളെ കാലത്ത് 5.30 ഇവിടെ ഉണ്ടാകണം " അവര്‍ വിശ്വസിക്കാനാവാതെ കുറച്ചു നേരം നിന്നിട്ട് " ഞാന്‍ നാളെ 5 മണിക്ക് ഇവിടെ എത്താം " എന്ന് പറഞ്ഞു സ്ഥലം വിട്ടു. ബൂത്തിലെ ബെഞ്ചില്‍ ബാക്കി ഉള്ളവരും ആയി സൊറ പറഞ്ഞും ചീട്ടു കളിച്ചും നേരം വെള്ളുപ്പിച്ചു. രാത്രി ഭക്ഷണം കിട്ടിയില്ല .പിറ്റേ ദിവസം 5 മണിക്ക് നമുടെ സഹോദരി വന്നു. അവര്‍ എല്ലാവര്ക്കും ഇഡ്ഡലിയും കൊണ്ടുവന്നു. ഇത്രയ്ക്കു രുചി ഉള്ള ഭക്ഷണം അടുത്ത കാലത്തൊന്നും കഴിച്ചിട്ടില്ലായിരുന്നു. തലേ ദിവസം രാത്രി ഒന്നും കഴിച്ചില്ല. അപ്പൊ പിന്നെ എന്ത് കിട്ടിയ്യാലും നന്നായിരിക്കും. ഇലക്ഷന് കഴിഞ്ഞു. ഒരു അനിഷ്ട്ട സംഭവും ഉണ്ടായില്ല.
അതുവരെ അനുഭവിച്ച പിരിമുറുക്കം ഇല്ലാതായി വളരെ relaxed ആയി ബാക്കി പേപ്പര്‍ വര്‍ക്കുകള്‍ തീര്‍ത്തു.
6 മണിക്ക് എല്ലാം കെട്ടി ഒതുക്കി ബസ്സിനെ കത്ത് നില്പ്പ് ആരംഭിച്ചു. ഞാന്നും ഒരു സഹായിയും മാത്രം സധനങ്ങള്‍ തിരിച്ചേല്‍പ്പിക്കാന്‍ വേണ്ടി നിന്നു. ബാക്കി മൂന്ന് പേര് 6 മണിക്ക് സലാം പറഞ്ഞു പിരിഞ്ഞു. ബസ് വന്നത് 8 30 നു രണ്ടു രണ്ടര മണിക്കൂര്‍ വെറുതെ ഇരുന്നു. കാരണം ഏതോ ബൂത്തില് പേപ്പറുകള്‍ ശരിയാക്കാന്‍ വന്ന താമസംകാരണം ബസ് ആ ബൂത്തില്‍ കിടന്നത്രേ
വോട്ടിങ്ങ് സമഗ്രകികള്‍ തിരികെ ഏല്‍പ്പിക്കാന്‍ വീണ്ടും തിക്കും തിരക്കും. അവസാനം എല്ലാം കഴിഞ്ഞു വീട്ടിലേക്കു തിരിക്കുമ്പോള്‍ സമയം 11 മണി.
പുറത്തു വന്നു നോക്കുമ്പോള്‍ ഒരു വാഹനവുമില്ല. അര മണിക്കൂര് കഴിഞപ്പോള് ഒരു ഓട്ടോ കിട്ടി. ഇരട്ടി ചാര്ജ് ആവശ്യപ്പെട്ടു കൊടുക്കാതെ തരമില്ലല്ലോ ഓട്ടോയില്‍ കയറി ഓട്ടോ സ്റ്റാര്ട്ട് ചെയ്തപ്പോള്‍ വേറൊരാള്‍ "ഞാന്നും കൂടെ വരട്ടെ?" കയറാന്‍ പറഞ്ഞു അദ്ദേഹവും എന്നെ പോലെ ഇലക്ഷന് കഴിഞ്ഞു ക്ഷീണിച്ചു വരികയാണ് . പരിചയപ്പെട്ടു കുറെ കഴിഞ്ഞു ഞാന് പറഞ്ഞു" ഒരു ബൂത്തിലെ ഓഫീസറുടെ കഴിവുകേട് കാരണം നമ്മള്‍ എല്ലാവരും അനുഭവിക്കുന്നു " തീരെ പ്രതീക്ഷിക്കാതെ അദ്ദേഹം പറഞ്ഞു " അതു ഞാനാണ് "
ഞാന് എന്തുപറയണമെന്നറിയതെ നില്ക്കുമ്പോള്‍ അദ്ദേഹത്തിനു ഇറങ്ങേണ്ട സ്ഥലം എത്തി 'ഗുഡ് നൈറ്റ്' നേര്‍ന്ന് ആള് ഇറങ്ങി പോയി
വീട്ടില്‍ എത്തുന്നത്‌ വരെ ഞാന്‍ ആ മനുഷനെ ഓര്‍ത്തു ചിരിച്ചു മനസ്സില്‍.

16 comments:

  1. ഇന്ത്യയിലെ ബഹുഭുരിപക്ഷം വരുന്ന പാവം ജനങ്ങൾ സർക്കർ ജീവനക്കാർക്കു വേണ്ടി ദിവസേന എത്ര സഹിക്കുന്നു, 5 വർഷം കടുംബോഴല്ലേ പോട്ടന്നേ...

    ReplyDelete
  2. ആദി,
    ഇലക്ഷന്‍ കഴിഞ്ഞു എന്റെ അനുഭവം എഴുതി.
    വായിച്ചതിനും അഭിപ്രായം പറഞ്ഞതിന്നും നന്ദി.
    സര്‍ക്കാര്‍ ജീവനക്കാരിലും നന്നായി അന്തസ്സോടെ ജോലി ചെയ്തു പാവങ്ങളെ സഹായിക്കുന്ന ഒരുപാടു പേരുണ്ട്. അതുകൊണ്ടാണ് പല പദ്ധതികളും ഇവിടെ നടപ്പാവുന്നത്.

    ReplyDelete
  3. ഒരു ഇലക്ഷന്‍ ഡ്യൂട്ടി കൂടി കഴിഞ്ഞപ്പോള്‍ കഴിഞ്ഞ പഞ്ചായത്ത്‌ ഇലക്ഷനിലെ എണ്റ്റെ ചില അനുഭവങ്ങള്‍ ഇതാ ഇവിടെ...
    http://abidiba.blogspot.com/2009/04/blog-post_18.html#links

    ReplyDelete
  4. Areekkodan,
    ഇവിടെ വന്നതിന്നും
    പോസ്റ്റ് വായിച്ചതിനും നന്ദി.

    ReplyDelete
  5. ഒരു പ്രാര്‍ത്ഥനയെ ഉള്ളു വ്യക്തമായ ഭൂരിപക്ഷം നല്‍കി അടുത്ത 5 വര്‍ഷത്തെ ഭരണ സ്ഥിരത ഉറപ്പു വരുത്തേണമേ ഭഗവാനെ, അല്ലെങ്കില്‍ വീണ്ടും ഇലക്ഷന്‍ വരും
    ഇലക്ഷന്‍ ഡ്യുട്ടി യും !!!!!!!!!!!!!!
    :)

    ReplyDelete
  6. പകല്‍കിനാവന്‍...daYdreamEr...
    nandhi

    ReplyDelete
  7. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ചെയ്യുന്നത് കഴിവുള്ളവനെ തിരഞ്ഞെടുക്കലല്ല. മറിച്ച് ഒരല്‍പമെങ്കിലും കള്ളത്തരങ്ങള്‍ ചെയ്യാന്‍ കഴിവ് കുറഞ്ഞവനെ തിരഞ്ഞെടുക്കലാണ്. ഒരുപാട് വലിയ കള്ളന്മാരില്‍ നിന്ന് കുറച്ച് ചെറിയ കള്ളന്മാരെ തിരഞ്ഞെടുക്കല്‍.

    ReplyDelete
  8. കഷ്ടപ്പാടൊക്കെ തന്നെ സമ്മതിച്ചു.
    പക്ഷേ ഈ ഉദ്യോഗസ്ഥന്മാരുടെ ബൂത്തിലെ ജോലി കണ്ടാൽ‌‌ കഷ്ടം തോന്നും. ഇത്തവണ ഞങ്ങളുടെ ബൂത്തിൽ എത്രയോ വോട്ടർ‌മാർക്ക് മഷി വെക്കാതെ വിട്ടു. അശ്രദ്ധ, മറവി...
    അധ്യാപകന്മാരെ ആണു ജോലിക്ക് കിട്ടിയതെങ്കിൽ അവർക്ക് ഒരു നൂറായിരം സംശയങ്ങളായിരിക്കുമെന്നു ഒരു ഉയർന്ന പോളിങ്ങ് ഓഫീസർ പറഞ്ഞു. ഇത്തവണ മാഷന്മാർ കുറവുമായിരുന്നു.

    ReplyDelete
  9. desperado,
    ലോകത്തിലെ ഏറ്റവും നല്ല ഭരണ രീതി 'ഡെമോക്രസി 'തന്നെ
    എമര്‍ജന്‍സി വന്നപ്പോള്‍ നാം അത് ശരിക്കും അറിഞ്ഞു
    പിന്നെ നല്ല ഭരണം കിട്ടുന്നത് നമ്മുടെ ഭാഗ്യം പോലെ ഇരിക്കും.
    വായിച്ചു അഭിപ്രായം അറിയിച്ചതിനു നന്ദി

    ReplyDelete
  10. കുമാരന്‍,
    വായിച്ചു അഭിപ്രായം അറിയിച്ചതിനു നന്ദി
    പെട്ടെന്ന് ഒരു ജോലി ചെയ്യുമ്പോള്‍ കുറച്ചു ശ്രദ്ധ കുറവ് ചിലപ്പോള്‍ വരാം.
    SSLC പേപ്പര്‍ വലുവേഷന്‍ കാരണം ടീച്ചര്‍ മാരെ ഒഴിവാക്കിയിരുന്നു ഈ പ്രാവശ്യം
    നന്ദി

    ReplyDelete
  11. മാഷേ,

    ഇലക്ഷന്‍ ഡ്യൂട്ടിയുടെ ബുദ്ധിമുട്ടുകള്‍ അച്ഛന്‍ പറഞ്ഞ് കേട്ടിട്ടുണ്ട്...അക്കാര്യങ്ങള്‍ എല്ലാം വീണ്ടും ഓര്‍മ്മ വന്നു...

    :)

    ReplyDelete
  12. ഹരിശ്രീ,
    ivide vare vannathinu nandhi.

    ReplyDelete
  13. സര്‍, ഇലക്ഷന്‍ അനുഭവം വായിച്ചു. ഞാനും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥ ആണ്. ഇത്തവണ വനിതകളെ ഒഴിവാക്കിയതുകൊണ്ട് ഡ്യൂട്ടി ഉണ്ടായില്ല. പഞ്ചായത്ത് ഇലക്ഷന്‍ ഓര്‍മ വന്നു.
    താങ്കള്‍ക്കെന്റെ സ്നേഹവും ബഹുമാനവും നിറഞ്ഞ നമസ്ക്കാരം

    ReplyDelete
  14. Sukanya,
    ivide vare vannu abhiprayam ariyachathinu nandhi

    ReplyDelete
  15. കല്യാണിക്കുട്ടി
    വായിച്ചു അഭിപ്രായം അറിയിച്ചതിനു നന്ദി

    ReplyDelete