Friday, April 24, 2009

പിറന്നാള്‍ സമ്മാനം

രണ്ടു ബ്ലോഗ്താരങ്ങള്‍ ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്നു
ഒരു ചെറിയ താരവും
ഒരു വലിയ താരവും
ചെറിയ താരത്തിനു ബ്ലോഗ് ലോകത്തില്‍ അത്ര പരിചയമില്ല
വലിയതാരം അര്‍ദ്ധ സെഞ്ചുറി തികച്ച് ഇപ്പോഴും സ്ട്രോങ്ങായി ബാറ്റ് വീശി കൊണ്ടിരിക്കുന്നു!
ആ വലിയ താരത്തിനു ജന്മദിന ആശംസകള്‍!
ബാക്കി ബ്ലോഗ് ലോകത്തിലെ ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന എല്ലാ വലിയ താരങ്ങള്‍ക്കും ആശംസകള്‍!!

ഇനി പിറന്നാള്‍ സമ്മാനംഅമ്മ മകന് അയച്ച കത്ത്
ചിരിച്ചാല്‍ നിങ്ങള്ക്ക് കൊള്ളാം ചിരി ആരോഗ്യത്തിനു ........

Dear Banta
Vahe Guru !
I am in a well here and hoping you are in the same well there. I'm writing this letter slowly, because I know you cannot read fast.
We don't live where we did when you left home. Your dad read in the newspaper that most accidents happen 20 miles from home, so we moved 20 miles.
I wont be able to send the address as the last Sardar who stayed here took the house numbers with them for their new house so they would not have to change their address. Hopefully by next week we will be able to bring our earlier address plate here, so that our address will remain same too.
This place is really nice. It even has a washing machine, situated right above the commode. I'm not sure it works. Last week I put in 3 shirts, pulled the chain and haven't seen them since.
The weather here isn't too bad. It rained only twice last week. The first time it rained for 3 days and second time for 4 days.
The coat you wanted me to send you, your Aunt said it would be a little too heavy to send in the mail with all the metal buttons, so we cut them off and put them in the pocket.
Your father has another job. He has 500 men under him. He is cutting the grass at the cemetery.
By the way I took Bahu to our club's poolside. The manager is really badmash. He told her that two-piece swimming suit is not allowed in this club. We were confused as to which piece should we remove?
Your sister had a baby this morning. I haven't found out whether it is a girl or a boy, so I don't know whether you are an Aunt or Uncle.
Your uncle, Jetinder fell in a nearby well. Some men tried to pull him out, but he fought them off bravely and drowned. We cremated him and he burned for three days.
Your best friend, Balwinder, is no more. He died trying to fulfill his father's last wishes. His father had wished to be buried at sea after he died. And your friend died while in the process of digging a grave for his father.
There isn't much more news this time. Nothing much has happened.
P.S: Beta, I was going to send you some money but by the time I realized, I had already sealed off this letter.
ഒരു കാര്യം മറന്നു ആ ചെറിയ താരം ഞാന്‍ ആണേ !
വലിയ താരം പേര് വെളിപെടുത്താന്‍ അനുവദിക്കുന്നില്ല !!!!!!!!

Saturday, April 18, 2009

" അതു ഞാനാണ് "

ഇലക്ഷന്‍ വരുന്നു എന്നറിഞ്ഞാല്‍ പത്ര ദൃശ്യ മാധ്യമങ്ങള്‍ എല്ലാം അത് ഒരു ഉത്സവം ആക്കി ആഘോഷിക്കാന്‍ തയ്യാറെടുക്കും കഴിഞ്ഞ ഒരു മാസം നാം ശരിക്കും അത് കണ്ടതാണ് വീ എസ്സും പ്രതിപക്ഷവും ശരിക്കും ഇഞ്ചോട് ഇഞ്ച് പോരാടി ഇനി ജനം കനിയണം അടുത്ത അഞ്ചുവര്‍ഷം നാം ആരെ സഹിക്കണം എന്നറിയാന്‍
കാത്തിരിക്കാം
എന്നാല്‍ ഇലക്ഷന് വരുന്നു എന്ന് കേട്ടാല്‍ തന്നെ സര്‍ക്കാര്‍ , അര്ദ്ധസര്‍ക്കാര്‍ , ബാങ്ക് ജീവനക്കാര്ക്ക് ഇലക്ഷന് ഡ്യുട്ടി എന്ന പേടി സ്വപ്നവും കൂടെ വരും. എല്ലാ 5 വര്‍ഷവും ഈ പേടിസ്വപ്നം അനുഭവിക്കാന് വിധിക്ക പെട്ടവരാണല്ലോ ഇവര്‍. ഈ കഴിഞ്ഞ ഇലക്ഷനില്‍ എനിക്കുമുണ്ടായിരുന്നു ഡ്യുട്ടി പ്രിസൈടിംഗ് ഓഫീസര്‍ ആയിട്ട്.(ഭാഗ്യം ഇതാവണം ഇതുമാത്രമായിരിക്കണം കാരണം ഇത്തവണ ഡ്യുട്ടി ഇല്ല) വിഷു ആഘോഷിക്കാന് വരെ കഴിയാത്തവിധം ഇലക്ഷന് പനിപിടിപ്പെട്ടു തലേ ദിവസം കാലത്ത് 8 മണിക്ക് കളക്ഷന് സെന്ററില് എത്താന്‍ ആയിരുന്നു ഉത്തരവ് .അതുകൊണ്ട് തന്നെ കൊച്ചുവെളുപ്പാന്‍ കാലത്തേ വീട്ടിന്നു ഒരു കട്ടനും അടിച്ചു പുറപെട്ടു. ലോറിയും, വാനും പിടിച്ചു 8 .05 എത്തേണ്ട സ്ഥലത്ത് എത്തി . അവിടെ എന്നെപോലെ കുറെ അധികം നിര്ഭാഗൃവാന്മാര്‍ എവിടെ റിപ്പോര്ട്ട് ചെയ്യണമെന്നറിയാതെ തെക്കോട്ടും വടക്കോട്ടും നെട്ടോട്ടം ഓടുന്നത് കണ്ടു. ഒരു അര മണിക്കൂര് കഴിഞ്ഞപ്പോള് ഹെല്പ് ഡസ്ക് തുറന്ന വിവരം അറിയിപ്പായി. അവിടെ പോയപ്പോള്‍ വളരെ സാവധാനം എന്റെ കയ്യിലെ ഓര്ഡര് വാങ്ങിച്ചു നോക്കിട്ടു പറഞ്ഞു "പോയി ചായ കഴിച്ചു വരു ഒരു മണിക്കൂര് കഴിയുമ്പോള്‍ പേരുകള്‍ വിളിക്കും ആപ്പോ അവിടെ ചെന്ന് സാമഗ്രഹികള്‍ കല്ലകെറ്റ് ചെയ്തു ടീമിലെ ബാക്കി നാല് പേരേയും കൂട്ടി എല്ലാം ഒത്തു നോക്കി റെഡി ആവുക ,2 മണിക്ക് ബസ് പുറപെടും" ആന്ജ്ഞ ധിക്കരിക്കാന്‍ സാധിക്കാത്തത് കൊണ്ട് ശിരസാ വഹിച്ചു .
കയ്യില്‍ ഉണ്ടായിരുന്ന മാസികയില്‍ മുഴുകി . ഒരു മണിക്ക് മുമ്പായി സാമഗ്രഹികള്‍ കല്ലകെറ്റ് ചെയ്തു ബാക്കി ടീം അംഗങ്ങളെ കൂട്ടി ബസ് വരുന്നതും കത്ത് നില്പ്പായി. ബസ് വന്നപ്പോള്‍ ടീമിലെ വനിതാ അംഗം " സാറേ ഞാന്‍ നാളെ അവിടെ എത്തിയാ പോരേ വീട്ടില് കുറച്ചധികം പണി ഉണ്ട്" സത്യത്തില് അതുവരെ കടിച്ചമര്ത്തിയ ദേഷ്യം അവരോടു തീര്ത്തു. പിന്നെ ആരും ഒന്നും മിണ്ടിയ്യില്ല.ബസ് രണ്ടു മണിക്ക് പുറപെട്ടു അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സ്ഥലത്തെത്തി . ഒരു വളം ഡിപ്പോ ആണ് ബൂത്താക്കിരിക്കുന്നത് ആവശ്യത്തിനു ഒരു മേശ പോലും ഇല്ല.
ഇത്രയും ആയപ്പോള്‍ ശരിക്കും ദേഷ്യം വന്നു. കയ്യിലെ സാധങ്ങള്‍ എല്ലാം ഒരു മൂലയില്‍ ഇട്ടു . കുറച്ചു കഴിഞ്ഞപ്പോള്‍ വില്ലേജ് ഓഫീസര്‍ വന്നു അടുത്ത വീട്ടില്‍ നിന്ന് രണ്ടു ബെഞ്ചും മേശയും എത്തിച്ചു. പിന്നെ ബൂത്ത് സെറ്റ് ചെയ്യാന്‍ തുടങ്ങി.
എല്ലാം കഴിഞ്ഞപ്പോള് സമയം 6 മണി. ഞാന് ആ വനിതാ അംഗത്തിനെ വിളിച്ചു " ഇനി വേണമെങ്കില് പോകാം പക്ഷെ നാളെ കാലത്ത് 5.30 ഇവിടെ ഉണ്ടാകണം " അവര്‍ വിശ്വസിക്കാനാവാതെ കുറച്ചു നേരം നിന്നിട്ട് " ഞാന്‍ നാളെ 5 മണിക്ക് ഇവിടെ എത്താം " എന്ന് പറഞ്ഞു സ്ഥലം വിട്ടു. ബൂത്തിലെ ബെഞ്ചില്‍ ബാക്കി ഉള്ളവരും ആയി സൊറ പറഞ്ഞും ചീട്ടു കളിച്ചും നേരം വെള്ളുപ്പിച്ചു. രാത്രി ഭക്ഷണം കിട്ടിയില്ല .പിറ്റേ ദിവസം 5 മണിക്ക് നമുടെ സഹോദരി വന്നു. അവര്‍ എല്ലാവര്ക്കും ഇഡ്ഡലിയും കൊണ്ടുവന്നു. ഇത്രയ്ക്കു രുചി ഉള്ള ഭക്ഷണം അടുത്ത കാലത്തൊന്നും കഴിച്ചിട്ടില്ലായിരുന്നു. തലേ ദിവസം രാത്രി ഒന്നും കഴിച്ചില്ല. അപ്പൊ പിന്നെ എന്ത് കിട്ടിയ്യാലും നന്നായിരിക്കും. ഇലക്ഷന് കഴിഞ്ഞു. ഒരു അനിഷ്ട്ട സംഭവും ഉണ്ടായില്ല.
അതുവരെ അനുഭവിച്ച പിരിമുറുക്കം ഇല്ലാതായി വളരെ relaxed ആയി ബാക്കി പേപ്പര്‍ വര്‍ക്കുകള്‍ തീര്‍ത്തു.
6 മണിക്ക് എല്ലാം കെട്ടി ഒതുക്കി ബസ്സിനെ കത്ത് നില്പ്പ് ആരംഭിച്ചു. ഞാന്നും ഒരു സഹായിയും മാത്രം സധനങ്ങള്‍ തിരിച്ചേല്‍പ്പിക്കാന്‍ വേണ്ടി നിന്നു. ബാക്കി മൂന്ന് പേര് 6 മണിക്ക് സലാം പറഞ്ഞു പിരിഞ്ഞു. ബസ് വന്നത് 8 30 നു രണ്ടു രണ്ടര മണിക്കൂര്‍ വെറുതെ ഇരുന്നു. കാരണം ഏതോ ബൂത്തില് പേപ്പറുകള്‍ ശരിയാക്കാന്‍ വന്ന താമസംകാരണം ബസ് ആ ബൂത്തില്‍ കിടന്നത്രേ
വോട്ടിങ്ങ് സമഗ്രകികള്‍ തിരികെ ഏല്‍പ്പിക്കാന്‍ വീണ്ടും തിക്കും തിരക്കും. അവസാനം എല്ലാം കഴിഞ്ഞു വീട്ടിലേക്കു തിരിക്കുമ്പോള്‍ സമയം 11 മണി.
പുറത്തു വന്നു നോക്കുമ്പോള്‍ ഒരു വാഹനവുമില്ല. അര മണിക്കൂര് കഴിഞപ്പോള് ഒരു ഓട്ടോ കിട്ടി. ഇരട്ടി ചാര്ജ് ആവശ്യപ്പെട്ടു കൊടുക്കാതെ തരമില്ലല്ലോ ഓട്ടോയില്‍ കയറി ഓട്ടോ സ്റ്റാര്ട്ട് ചെയ്തപ്പോള്‍ വേറൊരാള്‍ "ഞാന്നും കൂടെ വരട്ടെ?" കയറാന്‍ പറഞ്ഞു അദ്ദേഹവും എന്നെ പോലെ ഇലക്ഷന് കഴിഞ്ഞു ക്ഷീണിച്ചു വരികയാണ് . പരിചയപ്പെട്ടു കുറെ കഴിഞ്ഞു ഞാന് പറഞ്ഞു" ഒരു ബൂത്തിലെ ഓഫീസറുടെ കഴിവുകേട് കാരണം നമ്മള്‍ എല്ലാവരും അനുഭവിക്കുന്നു " തീരെ പ്രതീക്ഷിക്കാതെ അദ്ദേഹം പറഞ്ഞു " അതു ഞാനാണ് "
ഞാന് എന്തുപറയണമെന്നറിയതെ നില്ക്കുമ്പോള്‍ അദ്ദേഹത്തിനു ഇറങ്ങേണ്ട സ്ഥലം എത്തി 'ഗുഡ് നൈറ്റ്' നേര്‍ന്ന് ആള് ഇറങ്ങി പോയി
വീട്ടില്‍ എത്തുന്നത്‌ വരെ ഞാന്‍ ആ മനുഷനെ ഓര്‍ത്തു ചിരിച്ചു മനസ്സില്‍.

Monday, April 13, 2009

പ്രയാസമാണ് എങ്കിലും വിശ്വസിച്ചേ തീരു.

മോട്ടോര്‍ സൈക്കിള്‍ ട്രെയിനില്‍ കൊണ്ടുപോകുന്നത് കണ്ടിട്ടുണ്ട്
ലോറി, വാന്‍ ഇതിലെല്ലാം കൊണ്ടുപോകാറുണട്.....................
എന്നാല്‍ ബസ്സില്‍(?) അതും വോള്‍വോ ബസ്സില്‍(!) കൊണ്ടുപോകുമോ?
വിശ്വാസം വരുന്നില്ല അല്ലേ? പ്രയാസമാണ് എങ്കിലും വിശ്വസിച്ചേ തീരു‌.....
അതിലും പ്രയാസമാണ് ബൈക്ക് ബസ്സില്‍ കയറ്റുന്ന വിധം വിശ്വസിക്കാന്‍ .......
Few facts:

Weight of the Pulsar 150 CC is around 200 kg

The cost of the Volvo side glass is about Rs 30000

The cost of the vehicle…??
ഇതിലെല്ലാം പ്രയാസമാണ് ഇത് കയറ്റാന്‍ കിട്ടുന്ന കൂലി .......
ഏകദേശം എത്ര വരെ കൊടുക്കാം? Rs100/- Rs 200/-....Rs 500/-...............
എന്നാല്‍ പാവത്തിന് കിട്ടുന്നത് വെറും ഇരുപതു മണീസ് മാത്രം
പ്രയാസമാണ് എങ്കിലും വിശ്വസിച്ചേ തീരു‌
ഇത് കര്‍ണാടകയില്‍ നടന്നു കൊണ്ടിരിക്കുന്നതാണ്...............
>>>>>>>>>>>>>>>>>>>>>>>>>>>>>>>>++++++++++++++++++++++++++++>>>>>>>>>>>>>>>>>>>>>>>>>

>>>>>>>>>>>>>>>>>>>>>>>
ഹൃദയം നിറഞ്ഞ വിഷുആശംസകള് >>>>>>>>>>>>>>>>>>>>>>>>>>>>>

Thursday, April 2, 2009

മനസ്സേ നീ ശാന്താമാകു

ഇന്ന് മനസ്സ് തേങ്ങുകയാണു
ആത്മ ബന്ധം ഉണ്ടെന്നു വിശ്വസിച്ചിരുന്ന സഹപ്രവര്ത്തകര് തളളിപറഞാല് മനസ്സ് വേദനിക്കാതെ എന്ത് ചെയ്യും?
ഇന്നലെ വരെ താന്‍ ആരെല്ലാമോ ആയിരുന്നു എന്ന് വിശ്വസിച്ച് പെട്ടെന്നൊരു ദിവസം ആള്‍ക്കൂട്ടത്തില്‍ തനിയെ ആയ
ചേച്ചി അവരുടെ മനസ്സിന്റെ നീറ്റല് ഒരു പോസ്റ്റായി ബ്ലോഗു ലോകത്തില്‍ എഴുതിയിരുന്നു
ഇന്ന് എന്റെ അവസ്ഥയുംഅതുപോലെ തന്നെ അന്ന് അവര് അനുഭവിച്ച വേദന ഇന്ന് പൂര്‍ണമായും മനസിലാവുന്നു!

ഞാന് ഒരന്ഞുവര്‍ഷം ഒരു കമ്മിറ്റിയില് അത്മാര്തമായി പ്രവര്‍ത്തിച്ചു
ഊണും ഉറക്കവും ലീവും ഉപേക്ഷിച്ചു പലപ്പോഴും പ്രവര്ത്തിച്ചു കമ്മിറ്റിയിലെ മറ്റു മെമ്പര്മാരും ആത്മാര്ഥമായി പ്രവര്ത്തിച്ചു
അതിനു 'റിസള്‍ട്ട്' ഉം ഉണ്ടായി കമ്മിറ്റിയിലെ ഒന്ന് രണ്ടു പേരോട് ഒരു നല്ല 'rapport' ഉണ്ടായി അവരുമായി ‘പേര്‍സണല്‍’ കാര്യങ്ങള് വരെ ചര്ച്ച ചെയ്യുന്ന സൌഹൃദം ഉടലെടുത്തു പ്രശനങ്ങള് എന്തുവന്നാലും ഈ മൂന്ന് പേര് ഒന്നിച്ചു നിന്ന് കമ്മിറ്റിയുടെ പ്രവര്ത്തനം നല്ല രീതിയില് മുന്നോട്ടു കൊണ്ട് പോയി, ഈ അടുത്ത കാലം വരെ.
പെട്ടെന്ന് ഒരുദിവസം ആത്മ ബന്ധം ഉണ്ടെന്നു വിശ്വസിച്ച അവരുടെ ഭാഷയില് ചെറിയ മാറ്റം ശ്രദ്ധയില്‍ പെട്ടു അത് അവരോടു ചോദിച്ചു. എനിക്കുള്ള സംശയങ്ങള് , പ്രവര്ത്തന ശൈലിയില് വന്നു എന്ന് എനിക്ക് തോന്നിയ മാറ്റങ്ങള്,
ഇതേ പറ്റി എല്ലാം അവരോടു ചോദിച്ചു. അതിനു വളരെ അധികാര സ്വരത്തിലുള്ള മറുപടി ആണ് കിട്ടിയത്. സ്നേഹപൂര്‍വ്വം ചോദിച്ചപ്പോള് അധികാര രൂപത്തില് മറുപടി! ഇത് എന്നെ വല്ലാതെ “ഹര്ട്ട്” ചെയ്തു. അടുത്ത കമ്മിറ്റി മീറ്റിംഗില് ഞാന് രാജി വെക്കാന്‍ തയ്യാര് എന്ന് പറഞ്ഞപ്പോള് പോലും ആരും പ്രതികരിച്ചില്ല പിന്നെ കമ്മിറ്റിക്ക് പുറത്തു എന്നെ കുറിച്ച് -മനപൂര്വ്വം വഴക്കുണ്ടാക്കാന് ശ്രമിക്കുന്നു - എന്നതരത്തിലുള്ള വാര്ത്തകള് പ്രചരിക്കാന് ആരംഭിച്ചു. ഇതിന്റെ പിന്നില് ആ രണ്ടു വ്യക്തികള് ഇല്ലെന്കില്ലും ,അവര് ഇന്നുവരെ എന്നോട് സംസാരിക്കാന് വന്നില്ല ഇത് എന്നെ വേദനിപ്പിക്കുന്നു, ഞാന് മുന്പ് പറഞ്ഞ പോസ്റ്റിലെ ചേച്ചിയുടെ വേദന പോലെയോ അതില് കുടുതാലോ . കാലത്തിനു മാച്ച് കളയാന് പറ്റാത്ത ഒന്നല്ല ഈ മുറിവ്. കാലചക്രം തിരിയുമ്പോള് ഇതും മാറും
കാലം മാറിവരും
കാറ്റിന് ഗതി മാറും
കരവറ്റി കടലാകും
കടല് പിന്നെ കരയാകും
കഥയിതു തുടര്ന്ന് വരും
ജീവിത കഥയിതു തുടര്ന്ന് വരും......
അതുകൊണ്ട് മനസ്സേ നീ ശാന്താമാകു